കുറുമ്പനാടം∙ എഴുത്തുപള്ളിയിലുള്ളവർക്ക് ഉറക്കമില്ല !.. 3 മാസമായി പല വീട്ടുകാരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
പാതിരാത്രിയിൽ വീടുകളുടെ വാതിലിൽ മുട്ടുന്നവരെയും വീടിന്റെ പോർച്ചിലിരിക്കുന്ന വാഹനങ്ങളുടെ പെട്രോൾ ഊറ്റുന്നവരെയും പേടിച്ചാണ് നാടിന്റെ ഉറക്കം നഷ്ടപ്പെട്ടത്. വീട്ടുകാർ ലൈറ്റ് ഇടുമ്പോൾ ആരോ മതിൽ ചാടി ഓടി മറയുന്നത് കാണും. സിസിടിവിയും നായ്ക്കളുമില്ലാത്ത വീടുകളിലാണ് കൂടുതൽ ശല്യം.
കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്തിരുന്ന ബൈക്കിൽനിന്നു പെട്രോൾ ഊറ്റി.
പ്രദേശത്തെ കടയുടെ സിസിടിവി പരിശോധിച്ചെങ്കിലും റോഡിലേക്കുള്ള ഭാഗം വ്യക്തമല്ല. സംസ്ഥാനാന്തര മോഷണ സംഘങ്ങളാണോ എന്നും നാട്ടുകാർ സംശയിക്കുന്നു.
പ്രദേശത്ത് ലഹരി സംഘങ്ങളുടെ സാന്നിധ്യവും കൂടുതലായി വരികയാണ്. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വാർഡ് മെംബർ സോബിച്ചൻ കണ്ണമ്പള്ളി ആവശ്യപ്പെട്ടു. ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

