കാസർകോട്∙ ഡയപ്പറും നാപ്കിനും ഉൾപ്പെടെയുള്ള സാനിറ്ററി മാലിന്യം സംസ്കരിക്കാൻ വഴിയൊരുക്കി നഗരസഭ. ഇതിനായി സുസ്ഥിര മാലിന്യ നിർമാർജന രംഗത്ത് പ്രവർത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ കൈകോർത്തു.
ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാൻ ആക്രിയുടെ വാഹനം വീടുകളിലേക്ക് എത്തുമെന്ന് നഗരസഭാധ്യക്ഷ ഷാഹിന സലീം അറിയിച്ചു.
നഗരസഭാ പരിധിയിൽ 39 വാർഡുകളിലായി പതിനയ്യായിരത്തോളം വീടുകൾ ഉണ്ടെന്നാണ് കണക്ക്. മാലിന്യം നൽകുന്നതിന് ആക്രി ആപ്പിൽ ആദ്യം റജിസ്റ്റർ ചെയ്യണം.
ബയോമെഡിക്കൽ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് തീയതികളിൽ മാലിന്യം ശേഖരിക്കുന്നതിന് ആളുകൾ വീടുകളിലെത്തും.
ഓരോ തരം മാലിന്യവും ഇടുന്നതിന് വ്യത്യസ്ത നിറത്തിലുള്ള സഞ്ചികൾ ആവശ്യക്കാർക്ക് നൽകും. മാലിന്യം എടുക്കുമ്പോൾ തൂക്കത്തിനനുസരിച്ച് പ്രത്യേക നിരക്കും നൽകണം.
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെഇഐഎൽ) എത്തിച്ചാണ് സംസ്കരിക്കുക.
മാലിന്യശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ലാഗ്ഓഫ് നഗരസഭാധ്യക്ഷ ഷാഹിന സലീം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.എം.ഹനീഫ്, സ്ഥിരസമിതി അധ്യക്ഷരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്റുന്നിസ ഹമീദ്, ജാഫർ കമാൽ, വിദ്യാശ്രീ എന്നിവർ പ്രസംഗിച്ചു. ഫോൺ: 8031405048
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

