കളമശേരി ∙ 2 പതിറ്റാണ്ടിലേറെ നീണ്ട തടസ്സം പൂർണമായും മാറ്റിക്കൊണ്ട് സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന ഭാഗത്തിന്റെ നിർമാണത്തിനുള്ള ടെൻഡർ നടപടികളിലേക്ക് സർക്കാർ കടന്നു.
നിർമാണം തടസ്സപ്പെട്ടു കിടന്ന എച്ച്എംടി ഭൂമിയിലും എൻഎഡി ഭൂമിയിലും ജോലികൾ നടത്തുന്നതിനാണ് ഇ–ടെൻഡർ ക്ഷണിച്ചത്. പദ്ധതി നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു (ആർബിഡിസി) ടെൻഡർ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്.
17.22 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തിട്ടുള്ളത്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിർമാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. എച്ച്എംടി ഭൂമിക്കു സുപ്രീം കോടതി നിർദേശപ്രകാരം 37.90 കോടി രൂപയും എൻഎഡി ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും നൽകിയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

