കുമരകം∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലവും സമീപന പാതയും പണിതു വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടും അനുബന്ധ ജോലികൾ തീരാതെ കിടക്കുന്നു. ഓട, പാലത്തിനു സമീപത്തുള്ളവർക്കുള്ള റോഡിന്റെ നിർമാണം എന്നിവയുടെ പണി അനന്തമായി നീളുകയാണ്.
ഓടയ്ക്കും റോഡിനും വേണ്ട സ്ഥലം ഇല്ലെന്നതാണു പ്രശ്നം.
ഇത് രണ്ടും തീരാതെ കരാറുകാരനു പാലം പണിക്കായി തോട്ടിൽ ഇട്ട മുട്ട് നീക്കം ചെയ്യാൻ കഴിയില്ല. ഓടയുടെയും റോഡിന്റെയും പണി നീണ്ടാൽ ഈ സർക്കാരിന്റെ കാലത്ത് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ കഴിയാതെ വരും.
നിയമസഭാ തിരഞ്ഞെടുപ്പിനു ഇനി അധിക നാളില്ല.
നിയമസഭ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചാൽ പിന്നെ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ ഉദ്ഘാടനം നടത്താൻ കഴിയാതെ വരും.
അതല്ലെങ്കിൽ ബാക്കി പണികൾ ഉപേക്ഷിച്ച് ഉദ്ഘാടനം നടത്തേണ്ടി വരും. കിഫ്ബി അധികൃതർ അനുബന്ധ പണികൾ വേണ്ടെന്നു കരാറുകാരനു രേഖ മൂലം എഴുതി നൽകിയാൽ മുട്ട് ഉടൻ പൊളിക്കാൻ കഴിയും. കഴിഞ്ഞ ദിവസം മുട്ടിനു മുകളിൽ നിരത്തിയിരുന്ന തറയോടുകൾ നീക്കിയിരുന്നു.
മുട്ട് പൊളിക്കാത്തതു മൂലം നാട്ടുകാർ ദുരിതത്തിലാണ്. മത്സ്യത്തൊഴിലാളികൾക്കും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കും ജലവാഹനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല.
കഴിഞ്ഞ 3 വർഷത്തിലേറെയായി ഈ മേഖലയിലുള്ള മുട്ട് മൂലം ബുദ്ധിമുട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

