പൊഴുതന (വയനാട്) ∙ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു.
അദാലത്തിൽ ലഭിച്ച പരാതികളിൽ 15 ദിവസത്തിനകം മറുപടി നൽകുമെന്നും കലക്ടർ ഉറപ്പ് നൽകി. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ കലക്ടർ, എഡിഎം എം.ജെ.അഗസ്റ്റിന് എന്നിവർ പരാതികള്‍ സ്വീകരിച്ചു.
96 പരാതികളാണ് ലഭിച്ചത്. തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട
വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.
പൊഴുതന ഗ്രാമപഞ്ചായത്തിലെ അപകടമേഖലയിൽ താമസിക്കുന്ന 34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന പരാതിയിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദുരന്തനിവാരണ വിഭാഗത്തിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. സുഗന്ധഗിരി ഫാം ടൂറിസം പദ്ധതി, ഡാറ്റ ബാങ്ക് അപാകത പരിഹാരം, വൈദ്യുതീകരണം, കുടിവെള്ളം, വന്യമൃഗ ശല്യം, അപകട
ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റൽ, പുനരധിവാസം, കൈവശരേഖ, വീടിന്റെ സംരക്ഷണഭിത്തി, പുഴയുടെ സംരക്ഷണഭിത്തി, വീടും സ്ഥലവും ലഭ്യമാക്കൽ, പാലം നിർമാണം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റാനുളള അപേക്ഷ, പട്ടയ അപേക്ഷ, തെരുവ് വിളക്ക്, ഭൂനികുതി തുടങ്ങിയ നിരവധി പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. അദാലത്തിനോട് അനുബന്ധമായി മെഡിക്കല്‍ ക്യാംപ്, അക്ഷയ സേവനങ്ങൾ എന്നിവ നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനിൽ, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.മനോജ് കുമാര്‍, എം.കെ.ഇന്ദു, കെ.എസ്.നസിയ, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.പ്രസാദന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫിസര്‍ ജി.പ്രമോദ്, വൈത്തിരി താലൂക്ക് തഹസീൽദാർ ടി.ബി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രശാന്ത്, പൊഴുതന വില്ലേജ് ഓഫിസർ പി.അജിത, അച്ചൂരാനം വില്ലേജ് ഓഫിസർ വിൻസന്റ് തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
നോർത്ത് അച്ചൂരിലെ 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീം
നോർത്ത് അച്ചൂരിൽ 35 വർഷമായി താമസിക്കുന്ന 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കി നടപടി ആരംഭിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
1979- 1984 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത സ്ഥലമാണിത്. നാളിതുവരെ പ്രസ്തുത സ്ഥലത്തിന് രേഖയും പട്ടയവും ലഭിച്ചിട്ടില്ല.
നാല് സെന്റ് ഭൂമിയിൽ 90 കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. അദാലത്തിൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ജനപ്രതിനിധിയും നാട്ടുകാരും കലക്ടർക്ക് മുൻപിൽ പരാതിയുമായി എത്തിയത്. പരാതി പരിശോധിച്ച് വേണ്ട
നടപടികൾ സ്വീകരിക്കാൻ കലക്ടർ പ്രത്യേക ടീമിനെ സജ്ജമാക്കാൻ നിർദേശം നൽകി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുതൽ റജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥർ പ്രത്യേക ടീമിൽ ഉണ്ടാകും.
ഓരോ തലത്തിലും കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം.
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന അപ്തവാക്യത്തിൽ എല്ലാവർക്കും സ്വന്തമായി ഭൂമി നിൽക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് എഡിഎം എം.ജെ.അഗസ്റ്റിൻ പറഞ്ഞു.
രേഷ്മയ്ക്കും കുടുംബത്തിനും സുരക്ഷിത ഇടം ഒരുക്കും
സുരക്ഷിതമായി ജീവിക്കാൻ രേഷ്മയ്ക്കും കുടുംബത്തിനും ജില്ലാ ഭരണകൂടം ഇടമൊരുക്കും. രണ്ടേക്കർ ഭൂമിയിൽ ഒറ്റപ്പെട്ട
പ്ലാസ്റ്റിക് ഷെഡ്ഡിലാണ് രേഷ്മ അച്ഛനും മകനുമൊപ്പം താമസിക്കുന്നത്. വന്യമൃഗ ശല്യവും മദ്യപാനികളുടെ ശല്യവും ഏറെ പ്രയാസങ്ങളാണ് കുടുംബത്തിന് നേരിടുന്നത്.
ഗോത്ര വികസന മിഷൻ മുഖേന രേഷ്മയ്ക്കും കുടുംബത്തിനും താൽക്കാലിക വാസസ്ഥലം ഒരുക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിനോട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പുതിയ വീട് നിർമിക്കുന്നത് വരെ താല്‍ക്കാലിക വാസസ്ഥലം ഒരുക്കുമെന്ന് അദാലത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് അധികൃതർ അറിയിച്ചു.
സുനിതയുടെ പരാതിക്ക് ഫലം കണ്ടു
പൊഴുതന കുനിയിൽ വീട്ടിൽ താമസിക്കുന്ന കെ.സുനിതയുടെ പരാതിയിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കലക്ടറുടെ നിർദ്ദേശം.
കാലവർഷത്തിൽ വെള്ളം കയറി മുറ്റം ഇടിഞ്ഞ് ഒലിച്ചുപോയിരുന്നു. വീടിന്റെ നിലനിൽപ്പ് ഭീഷണിയിൽ ആയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വില്ലേജ് ഓഫിസർ, പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്തെത്തി പരിശോധിക്കുകയും സംരക്ഷണ ഭിത്തി നിർമിക്കാൻ നിലവിൽ ഫണ്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനാണ് അദാലത്തിൽ പരിഹാരമായിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

