കോഴിക്കോട്∙ സമൂഹ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയതിൽ മനം നൊന്ത് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടക്കം മുതലേ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് മെഡിക്കൽ കോളജ് പൊലീസ് സ്വീകരിച്ചതെന്ന് ബിജെപി സിറ്റി ജില്ല പ്രസിഡന്റ് പ്രകാശ്ബാബു. ഇതിന്റെ ഭാഗമായാണ് പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരമുള്ള വകുപ്പ് ചേർക്കാത്തതെന്നും പ്രകാശ്ബാബു പറഞ്ഞു.
‘പ്രതിയുടെ അറസ്റ്റ് പൊലീസുമായുള്ള അഡ്ജസ്റ്റ്മെന്റ് നാടകമാണ്.
ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിൽ കോടതിയിലേക്ക് കൊണ്ടുപോയത് കേരള പൊലീസിന് തന്നെ അപമാനമാണ്. ഉന്നത പദവിയിലുള്ള ആരുടേയും നിർദേശമില്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടാവില്ല.
ജീവിച്ചിരിക്കുന്ന കാലത്ത് നീതി ലഭിക്കാതെ പോയ ദീപക്കിന്റെ കുടുംബത്തിന്റെ കണ്ണുനീരിനും നീതി നിഷേധിച്ചാൽ തെരുവിൽ പോരാടും’ – പ്രകാശ്ബാബു കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

