കണ്ണൂർ ∙ വെറുക്കപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി ട്രഷറർ വി.എ.നാരായണൻ. മൂന്നു ദിവസമായി നടന്ന കെഎസ്എസ്പിഎ സംസ്ഥാന സമ്മേളന സമാപന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ രാജ്യവും സംസ്ഥാനവും രണ്ട് ദുഷ്ട
ശക്തികളാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന മോദി സർക്കാർ മതങ്ങളെ ഭിന്നിപ്പിക്കുകയും എസ്ഐആറിന്റെ പേര് പറഞ്ഞ് അർഹതപ്പെട്ട
വോട്ടർമാരെ ഒഴിവാക്കി ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുകയുമാണ്. കേരളം ഭരിക്കുന്ന പിണറായി സർക്കാർ മതവിഭാഗീയതയും ജാതീയതയും പറഞ്ഞ് സമൂഹത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഇതിനെതിരെയെല്ലാം മാനവ സ്നേഹം ഊട്ടി ഉറപ്പിക്കാൻ പെൻഷൻ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ പരിഷ്കരണ നടപടികൾ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാതെ ഉടൻ പരിഷ്കരണ കമ്മിഷനെ നിയമിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഞ്ച് വർഷം കൂടുമ്പോൾ പെൻഷൻ/ ശമ്പള പരിഷ്കരണമെന്ന തത്വം ബോധപൂർവം അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ക്ഷാമാശ്വാസം കൃത്യമായി നൽകാതെ പെൻഷൻകാരെ ദുരിതത്തിലാക്കി. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശികകൾ അടിയന്തരമായും വിതരണം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഫെബ്രുവരി മൂന്നിന് എറണാകുളത്ത് നടക്കുന്ന പുതിയ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുകയും വിവിധ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും.
കെഎസ്എസ്പിഎ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.
ബാലൻ, സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കൊയ്യോടൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

