ചെറുതോണി ∙ അടിയന്തര ഘട്ടങ്ങളെ നേരിടാൻ സജ്ജരായിരിക്കുകയെന്ന സന്ദേശം നൽകി ചെറുതോണിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. വാഴത്തോപ്പ് ചെട്ടിമാട്ടേൽ കവലയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലും തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനവുമാണ് മോക്ഡ്രില്ലിൽ അവതരിപ്പിച്ചത്. രാവിലെ 11ന് അപകടം നടന്നതായി വാഴത്തോപ്പ് പഞ്ചായത്തിൽ നിന്ന് ഇടുക്കി തഹസിൽദാർക്കും അവിടെ നിന്ന് കലക്ടറേറ്റിലെ കൺട്രോൾ റൂമിലേക്കും അറിയിപ്പ് എത്തി.
തുടർന്ന് വിവിധ വകുപ്പുകളിലേക്കും അടിയന്തര സന്ദേശം എത്തി. പൊലീസ്, ഇടുക്കി തഹസിൽദാർ, അഗ്നിരക്ഷാസേന, ആംബുലൻസ് മെഡിക്കൽ സംഘം തുടങ്ങിയവർ സ്ഥലത്തെത്തി.
പൈനാവിൽ ക്യാംപ് ചെയ്തിരിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് ടീമും പങ്കാളികളായി.
ദേശീയ ദുരന്ത പ്രതികരണ സേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ അഗ്നിരക്ഷ, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. എൻഡിആർഎഫ് ടീം കമാൻഡർ ജി.സി.പ്രശാന്ത്, ഡപ്യൂട്ടി കമൻഡാന്റ് സങ്കേത് ജി.
പവർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.എ. യൂനസ്, ഹസാർഡ് അനലിസ്റ്റ് ടി.ആർ.രാജീവ് എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

