പോർക്കുളം ∙ ഒടുവിൽ കാഞ്ഞിരപ്പാടത്ത് കൊയ്തെടുത്ത നെല്ല് സ്വകാര്യമില്ലുകാർ ഏറ്റെടുത്തു. കൊയ്ത്ത് പൂർത്തിയായി 20 ദിവസം കഴിഞ്ഞതിനെ തുടർന്നാണ് നെല്ല് സംഭരണം പൂർത്തിയായത്.
ടാർപോളിൻ മൂന്നാഴ്ചയോളം വാടകയ്ക്കെടുത്താണ് കർഷകർ നെല്ല് കൂട്ടിയിട്ടിരുന്നത്. വാടകയിനത്തിൽ വൻനഷ്ടമാണ് കർഷകർക്ക് ഇത്തവണ ഉണ്ടായിട്ടുള്ളത്.
സപ്ലൈകോയ്ക്ക് വേണ്ടി സ്വകാര്യ മില്ലുകാരാണ് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചത്. 3 മുതൽ 8 ശതമാനം കുറവിലാണ് നെല്ല് ശേഖരിച്ചിട്ടുള്ളത്.
നെല്ല് തൂക്കി കൊണ്ടുപോയെങ്കിലും പണം കിട്ടാൻ ഇനിയും വൈകുമെന്നാണ് സൂചന. സർക്കാരും മില്ലുകാരും തമ്മിലുണ്ടായ തർക്കമാണ് നെല്ല് സംഭരണം വൈകാൻ കാരണം.
കൊയ്ത്തിന് മുൻപ് തന്നെ കർഷകർ നെല്ല് സംഭരിക്കാനായി അപേക്ഷ നൽകിയിരുന്നു.
എന്നാൽ കൊയ്ത്ത് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞും ആരും നെല്ല് ശേഖരിക്കാനെത്തിയില്ല. കർഷകരുടെ കഷ്ടപ്പാടിനെ പറ്റി മലയാള മനോരമ നേരത്തെ വാർത്ത കൊടുത്തിരുന്നു.
കാഞ്ഞിരപ്പാടത്ത് 80 ഏക്കർ പാടത്ത് ഉമ വിത്താണ് കർഷകർ കൃഷി ചെയ്തത്. രോഗബാധയെയും കാട്ടുമൃഗങ്ങളുടെ ആക്രമണത്തെയും പ്രതിരോധിച്ചാണ് കർഷകർ നെല്ല് വിളയിച്ചത്.
എന്നാൽ നെല്ല് സംഭരണം വൈകിയതോടെ കർഷകർക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

