വള്ളികുന്നം ∙ നാട്ടിൽ വ്യാപകമായ കൃഷി നാശം നടത്തി വന്നിരുന്ന കാട്ടു പന്നികളിൽ ഒന്നിനെ വെടി വച്ച് കൊന്നു. വള്ളികുന്നം പഞ്ചായത്തിൽ കന്നിമേൽ ഭാഗത്തും പരിസര പ്രദേശങ്ങളിലും കൃഷി നാശം വരുത്തുകയും ഭീതി പരത്തുകയും ചെയ്തിരുന്ന കാട്ടു പന്നിയെയാണ് വെടി വച്ച് കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഷൂട്ടർ ദിലീപ് കോശി ജോണാണ് പന്നിയെ വെടി വച്ചത്. കനാൽ കവിയാതെ വെള്ളം പരന്നൊഴുകാനായി സ്ഥാപിച്ചിട്ടുള്ള കിണറ്റിൽ അകപ്പെട്ടുപോയ പന്നിയെ മീൻ പിടിക്കാനായി എത്തിയ കുട്ടികളാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രസിഡന്റ് സി.അനിതയും വാർഡ് അംഗം സുഹൈർ വള്ളികുന്നവും ഷൂട്ടറിനെ വിളിച്ചു വരുത്തി .
വള്ളികുന്നം പൊലീസിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ ദിലീപ് കനാലിന്റെ കിണറ്റിൽ ഇറങ്ങിയാണ് പന്നിയെ വെടിവച്ചിട്ടത്.
നാട്ടുകാരിൽ ആശങ്ക വിതച്ച് കാടിറങ്ങി വരുന്ന പന്നികൾ ഇരുളിന്റെ മറവിൽ ഇടവിള കൃഷികളാണ് കൂടുതലും നശിപ്പിച്ച് വന്നിരുന്നത്. തുടർന്ന് നെൽക്കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതി വരെ എത്തിയിരുന്നു.
രാത്രിയിലുള്ള കാട്ടു പന്നികളുടെ ശല്യത്താൽ ജനം പൊറുതി മുട്ടിയിരിക്കുമ്പോൾ പകൽ പോലുമുള്ള കാട്ടുപന്നികളുടെ വിളയാട്ടം നാട്ടുകാരിൽ ഭീതി പരത്തിയിരുന്നു. 2024 സെപ്റ്റംബറിലാണ് കാട്ടു പന്നികളുടെ ആവാസ കേന്ദ്രം കണ്ടുപിടിച്ച് ഷൂട്ടർ ഒരു പന്നിയെ കൊന്നത്.
ചാരുംമൂട് ഭാഗത്ത് നിന്നും കെഐപി കനാൽ വഴി എത്തുന്ന കാട്ടുപന്നികളാണ് പകൽ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുകയും രാത്രി കൃഷി നശിപ്പിക്കുകയും ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

