അനങ്ങനടി ∙ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്ന സാഹചര്യം നിലനിൽക്കെ, മേഖലയിൽ ശീതളപാനീയ വിൽപനയ്ക്കു ഭാഗിക നിരോധനം. സാംപിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥാപനങ്ങളിലാണു ശീതളപാനീയ വിൽപനയ്ക്കു വിലക്കെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രധാനമായും കോതകുറുശ്ശി, പനമണ്ണ പ്രദേശങ്ങളിലെ കടകളിൽനിന്നു ശേഖരിച്ച വെള്ളത്തിലാണു രോഗബാധയ്ക്കു വഴിയൊരുക്കുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം.
കോളിഫോം സാന്നിധ്യം കണ്ടെത്തിയ പൊതു ജലസ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യാൻ പഞ്ചായത്തിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
കിണറുകൾ ഉൾപ്പെടെ സ്വകാര്യ ജലസ്രോതസ്സുകളിൽനിന്നു ശേഖരിച്ച വെള്ളത്തിലും കോളിഫോം സാന്നിധ്യം കണ്ടെത്തിയിരുന്നു. 100 മില്ലി വെള്ളത്തിൽ 10 മുതൽ 12 വരെയാണു കോളിഫോമിന്റെ അളവ്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അനങ്ങനടിയിൽ എഴുപതിലേറെ പേർക്കു രോഗം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കോതകുറുശ്ശി, അനങ്ങനടി, അമ്പലവട്ടം പ്രദേശങ്ങളിലാണു രോഗബാധ.
അതേസമയം, ആശങ്ക വേണ്ടെന്നും പ്രതിദിന രോഗബാധയുടെ തോതു കുറഞ്ഞത് ആശ്വാസകരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

