പെരുമ്പടപ്പ് ∙ പഞ്ചായത്ത് മുക്കാൽ കോടി രൂപ ചെലവിട്ട് കോടത്തൂർ ആനറ കുളത്തിനു നിർമിച്ച സംരക്ഷണ ഭിത്തി താഴ്ന്നു. കുളത്തിനു ചുറ്റും കരിങ്കല്ല് കെട്ടി നിർമിച്ച മതിലിന്റെ പാടത്തിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞത്.
സമീപത്തെ കുട്ടാടൻ പാടശേഖരത്തിലും വലിയ വിള്ളലുണ്ടായി. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
കരിങ്കല്ല് കെട്ടി മുകളിൽ കോൺക്രീറ്റ് ബെൽറ്റ് പണിതിട്ടുണ്ടെങ്കിലും അതിൽ കനം കുറഞ്ഞ ഒരു കമ്പി മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. പാടശേഖരത്തിൽ പൂതച്ചേറ് ഉണ്ട്.
ഇക്കാര്യം പരിഗണിക്കാതെയാണ് ഭിത്തി കെട്ടിയത്. ആഴത്തിൽ മണ്ണെടുത്ത് കമ്പി കെട്ടി കോൺക്രീറ്റ് നടത്തിയിരുന്നെങ്കിൽ ഇൗ അവസ്ഥ വരില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
നിർമാണം നടക്കുന്ന സമയത്ത് പണിയിലെ അശാസ്ത്രീയത ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
സ്വകാര്യ വ്യക്തികൾ പഞ്ചായത്തിനു വിട്ടുകൊടുത്തതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് കുളം കെട്ടി സംരക്ഷിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിനായിരുന്നു ചുമതല.
നിർമാണം നടക്കുമ്പോൾ കുളത്തിനു സമീപത്തെ പാറ പാലപ്പെട്ടി റോഡ് 20 മീറ്ററോ വിണ്ടു കീറിയിരുന്നു.കുട്ടാടൻ പാടശേഖരത്തിലെ കൃഷിക്ക് വെള്ളം എടുക്കുന്നത് ഇൗ കുളത്തിൽ നിന്നാണ്.
കുളം നവീകരിച്ചപ്പോൾ ധാരാളം പേർ ഇവിടെ നീന്താൻ എത്തിയിരുന്നു. അപകടാവസ്ഥ കണക്കിലെടുത്ത് കുളത്തിലേക്ക് ഇറങ്ങുന്നത് പഞ്ചായത്ത് നിരോധിച്ചു.
ഇറിഗേഷൻ വകുപ്പ് എൻജിനീയർ സ്ഥലം സന്ദർശിച്ചു. നിർമാണത്തിനു 5 വർഷം ഗ്യാരണ്ടി ഉള്ളതിനാൽ കരാറുകാരന്റെ ചെലവിൽ ഭിത്തി പൊളിച്ച് പണിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

