കണ്ണൂർ ∙ കാൽടെക്സ് ജംക്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. ഉച്ചയ്ക്ക് 2.30ന് ഉണ്ടായ അപകടത്തിൽ 6 വാഹനങ്ങൾക്ക് കേടുപറ്റി.
ആളപായമില്ല. ചേംബർ ഹാൾ ഭാഗത്തുനിന്നെത്തിയ പാൽ ടാങ്കർ കാൽടെക്സിൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു മുൻപിൽ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ, കാർ എന്നിവയിലിടിച്ചു ഡിവൈഡറിൽ കയറി വിളക്കുകാലുകളിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സമീപത്തെ കടയുടെ ബോർഡിലിടിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ മുൻപിലുള്ള കാറിലിടിച്ചു. ഈ കാർ തൊട്ടുമുൻപിലുള്ള കാറിലുമിടിച്ചു. ലോറിയിടിച്ച വിളക്കുകാലുകൾ എതിർവശത്തെ റോഡിലെ കാറിനു മുകളിലേക്കു വീണു ചില്ലു തകർന്നു.
അപകടത്തെ തുടർന്ന് റോഡിന്റെ ഇരുഭാഗത്തും ഗതാഗതതടസ്സമുണ്ടായി. മേയർ പി.ഇന്ദിര, സ്ഥിരസമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി എന്നിവർ സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

