കാക്കനാട്∙ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നു ബൈക്ക് യാത്രികനെ പൊലീസ് മർദിച്ചതായി പരാതി. ഫിസിയോ തെറപ്പിസ്റ്റായ മുളന്തുരുത്തി പള്ളിക്കത്താഴം സ്വദേശി ജോയലിനാണ് (23) മർദനമേറ്റത്. അപകടത്തിൽപെട്ട
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സിവിൽ പൊലീസ് ഓഫിസറാണ് മർദിച്ചതെന്ന് ജോയൽ പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30ന് എൻജിഒ ക്വാർട്ടേഴ്സിനു സമീപം എൻപിഒഎൽ ജംക്ഷനിലായിരുന്നു സംഭവം.
ജോയൽ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസുകാരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. 2 പേരും റോഡിൽ വീണു.
എഴുന്നേറ്റയുടൻ പൊലീസുകാരൻ തുടരെ മർദിച്ചെന്നാണ് ജോയലിന്റെ പരാതി.
നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് തടഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി. മർദനം നടത്തിയ പൊലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്നും വൈദ്യ പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പൊലീസുകാരനെ തൃക്കാക്കര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ജോയലിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിർമൽ കുമാറാണ് സ്കൂട്ടർ യാത്രികനെ മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇയാൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

