തളിപ്പറമ്പ് ∙ ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയപാതയിലെ ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഉരസിയതിനെ ചൊല്ലി യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാവിലെ 10ന് ആയിരുന്നു സംഭവം. പയ്യന്നൂരിൽനിന്നു കണ്ണൂരിലേക്കു പോകുന്ന കെഎസ്ആർടിസി ബസ് തളിപ്പറമ്പിലെ ദീർഘദൂര ബസുകൾക്കുള്ള സ്റ്റോപ്പിൽ നിർത്തിയപ്പോൾ പിന്നാലെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് മറികടക്കാൻ ശ്രമിക്കുകയും കെഎസ്ആർടിസിയിൽ ഉരസുകയും ചെയ്തതായി യാത്രക്കാർ പറയുന്നു.
അൽപം മുന്നോട്ടുപോയി നിർത്തിയ കെഎസ്ആർടിസി ബസിൽനിന്ന് ഇറങ്ങിയ യാത്രക്കാർ സ്വകാര്യ ബസ് ജീവനക്കാരോട് ഇതു ചോദ്യം ചെയ്യുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ഇരു വിഭാഗത്തിൽപ്പെട്ടവർക്കും എതിരെ പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

