മുട്ടം ∙ ശങ്കരപ്പിള്ളി എസ് വളവിന് സമീപം സംസ്ഥാന പാതയിൽ റോഡിന്റെ അരിക് കൂടുതൽ ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. ഡ്രൈവർമാർക്ക് റോഡിന്റെ അരിക് ഇടിഞ്ഞതു മനസ്സിലാക്കാൻ ഇവിടെ വീപ്പ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ റോഡ് ഇടിഞ്ഞ ഭാഗത്ത് പുല്ല് വളർന്നു നിൽക്കുന്നതിനാൽ റോഡിനോട് ചേർന്ന ഇടിഞ്ഞ ഭാഗം ശ്രദ്ധയിൽപെടില്ല. ടാർ വീപ്പ ഇരിക്കുന്നതിന് തൊട്ടുതാഴെ 10 അടിയോളം താഴ്ചയുള്ള വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇവിടെ വലിയ അപകട
സാധ്യതയാണ് നിലനിൽക്കുന്നത്. ഇവിടെ വെള്ളം ഒഴുകിപ്പോകുന്നതിനായി ഉണ്ടായിരുന്ന കലുങ്കിന്റെ വശം ഇടിഞ്ഞാണ് വലിയ കുഴിയായിരിക്കുന്നത്. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് അപകടഭീഷണി ഉയർത്തി റോഡരികിൽ വലിയ ഗർത്തം.
ഇടിഞ്ഞ ഭാഗം കെട്ടിയെടുത്ത് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

