ഓഹരി വിപണിയിലെ വാർത്തകൾ നോക്കുന്നവർ സ്ഥിരം കാണുന്ന തലക്കെട്ടുകളാണ് സെൻസെക്സ് കുതിച്ചു, സെന്സെക്സ് ഇടിഞ്ഞു എന്നൊക്കെ. എന്നാൽ എങ്ങനെയാണ് ഈ മാറ്റങ്ങൾ സെൻസെക്സ് സൂചികയിൽ സംഭവിക്കുന്നത്?
ഇന്ത്യയിലെ ആദ്യ ഓഹരി സൂചികയായ സെൻസെക്സ്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ബിഎസ്ഇ) ഏറ്റവും വലിയ 30 കമ്പനികളെ പ്രതിഫലിപ്പിക്കുന്ന സൂചികയാണ്.
ഈ കമ്പനികളുടെ ദിവസേനയുള്ള പ്രകടനത്തിന്റെ ആകെത്തുകയെന്ന് സെൻസെക്സിനെ വിശേഷിപ്പിക്കാം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട
കമ്പനികൾ ഉൾപ്പെടുന്ന സൂചിക ആയതുകൊണ്ടുതന്നെ നിരവധി ഘടകങ്ങൾ സെൻസെക്സിനെ സ്വാധീനിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം:
∙
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ)
ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശത്തുനിന്നുള്ള നിക്ഷേപ സ്ഥാപനങ്ങൾക്ക് (എഫ്ഐഐ) നിർണായക സ്ഥാനമുണ്ട്.
സെൻസെക്സിന്റെ ഉയർച്ച താഴ്ചകളെ അവരുടെ വാങ്ങൽ–വിൽക്കലുകൾ സ്വാധീനിക്കും. എഫ്ഐഐകൾ ഓഹരികൾ വാങ്ങിക്കൂട്ടിയാൽ സെൻസെക്സ് കുത്തനെ ഉയരാം.
അവർ വൻതോതിൽ വിറ്റൊഴിഞ്ഞാൽ സൂചിക ഇടിയും. കമ്പനികളുടെ പ്രകടനം, രൂപയുടെ മൂല്യം, ആഗോള നിക്ഷേപ മനോഭാവം, മറ്റുരാജ്യങ്ങളിലെ ഓഹരി വിപണികൾ, പലിശ നിരക്കിലെ വ്യത്യാസങ്ങൾ തുടങ്ങിയവ വിദേശ നിക്ഷേപകരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
∙ പലിശനിരക്കും പണനയവും
പലിശനിരക്ക് എന്നത് ഇന്ത്യയിലെ കമ്പനികൾക്ക് ‘ഓക്സിജൻ’ പോലെയാണ്. പലിശനിരക്ക് കുറയുമ്പോൾ കമ്പനികൾക്ക് അത് വലിയ ആശ്വാസമാകും.
എന്നാൽ, പലിശനിരക്ക് കൂടിയാൽ കമ്പനികൾക്കതു പ്രയാസവുമാകും.
പലിശനിരക്ക് കുറയുമ്പോൾ കമ്പനികളുടെ വായ്പച്ചെലവ് കുറയും. മൂലധന വിനിയോഗശേഷിയും ലാഭക്ഷമതയും ഉയരും.
ഇത് ഓഹരി നിക്ഷേപകർക്ക് അനുകൂലമാണ്. പലിശ നിരക്ക് കുറഞ്ഞാൽ മറിച്ചാകും സംഭവിക്കുക.
ഈ മാറ്റങ്ങൾ സെൻസെക്സിലും ഉണ്ടാകാം. അതേപോലെ അമേരിക്ക പലിശ നിരക്ക് ഉയർത്തിയാൽ യുഎസ് ബോണ്ട് ഉൾപ്പടെയുള്ള സുരക്ഷിത നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാവുകയും വിദേശ നിക്ഷേപകർ അങ്ങോട്ടേക്ക് ചേക്കേറുകയും ചെയ്യും.
ഇത് സെൻസെക്സ് താഴാൻ കാരണമാവും. രൂപയ്ക്കെതിരെയുള്ള ഡോളറിന്റെ മൂല്യം ഉയരുന്നതും സൂചികയെ ബാധിക്കും.
കമ്പനികളുടെ പ്രകടനം
ഇന്ത്യയിൽ ഒരോ മൂന്നുമാസം കൂടുമ്പോഴും കമ്പനികൾ അവരുടെ വരുമാനവും ലാഭവും അടക്കമുള്ള സാമ്പത്തിക വിവരങ്ങൾ പ്രസിദ്ധീകരിക്കും.
കമ്പനികൾ മികച്ച ലാഭം നേടിയാൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയരുകയും അവർ കൂടുതൽ ഓഹരികൾ വാങ്ങുകയും ചെയ്യും. ഇത് സെൻസെക്സ് സൂചികയെ ഉയർത്തും.
കമ്പനികളുടെ പ്രകടനം മോശമായാൽ വിറ്റൊഴിയലും സെൻസെക്സിന്റെ ഇടവുമാകും ഫലം.
ആഗോള സംഭവ വികാസങ്ങൾ
ലോകത്താകമാനം നടക്കുന്ന പല സംഭങ്ങൾക്കും ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അമേരിക്കൻ ഓഹരി വിപണികളുടെ നില, ക്രൂഡ് ഓയിൽ വില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സെൻസെക്സിനെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. ഉദാഹരണത്തിനു ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ എണ്ണവില ഉയരുന്നത് വിപണിക്ക് തിരിച്ചടിയാകാം.
അതായത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിനും ഉപഭോഗം കുറയുന്നതിനും കാരണമാകും. ഇത് ഓഹരി വിപണിയിലെ കമ്പനികളുടെ ലാഭത്തെ ബാധിക്കും.
സമ്പദ്വ്യവസ്ഥയും സർക്കാരും
ഇന്ത്യയുടെ ജിഡിപി വളർച്ച, പണപ്പെരുപ്പം, സർക്കാർ നയങ്ങൾ, രാഷ്ട്രീയ സ്ഥിരത തുടങ്ങിയ ആഭ്യന്തര സാമ്പത്തിക ഘടകങ്ങൾ സെൻസെക്സിനെ സ്വാധീനിക്കും.
കാരണം ദീർഘകാല അടിസ്ഥാനത്തിൽ കമ്പനികളുടെ പ്രകടനത്തെ സ്വീധീനിക്കുന്നത് സർക്കാരിന്റെ സാമ്പത്തിക നയങ്ങളാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ ഏതെങ്കിലും ഒരു ഘടകമല്ല സെൻസെക്സിന്റെ കയറ്റിറക്കങ്ങളെ സ്വാധീനിക്കുന്നത്. അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട
മേഖലകളിൽ നിന്നുള്ള കമ്പനികളെ സെൻസെക്സ് പ്രതിനിധീകരിക്കുന്നതിനാൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയെതന്നെ സെന്സെക്സിന്റെ പ്രകടനത്തിലൂടെ വിലയിരുത്താവുന്നതാണ്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

