പാലക്കുന്ന്∙ ടൗണിൽ കടകളിലേക്കും വീടുകളിലേക്കുമുള്ള വഴി തടഞ്ഞ് വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്ത് ഉടമകൾ പോകുന്നു. പൊറുതി മുട്ടുന്നത് സമീപത്തെ കച്ചവടക്കാരും വീട്ടുകാരുമാണ്. രാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു സന്ധ്യ കഴിയും വരെ അനക്കമില്ല.
വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ യാത്രക്കാരും ബസ് യാത്രക്കാരും യാതൊരു കൂസലുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നത്.
വിവിധ ഓഫിസുകളിൽ ജോലിക്കെത്തേണ്ടവർ, വിദ്യാർഥികൾ, മറ്റു സ്ഥിരം യാത്രക്കാർക്കെല്ലാം സുരക്ഷിത പാർക്കിങ് സ്ഥലമാണ് കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയോരത്തെ പാലക്കുന്ന് ടൗൺ. അടിയന്തര ഘട്ടം വന്നാലും ഒരു വാഹനത്തിനും അകത്തു കടക്കാനോ പുറത്തേക്ക് പോകാനോ നിവൃത്തിയില്ലാത്ത നിലയിലാണ് പാർക്കിങ്. റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ളപ്പോഴാണ് പാലക്കുന്നിലെ ഈ ദുരവസ്ഥ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

