ഹൊസങ്കടി ∙ ലോഡ്ജിൽ താമസിക്കുകയായിരുന്ന യുവതിയെ അർധനഗ്നയാക്കി ആൺസുഹൃത്തിനൊപ്പം നിർത്തി വിഡിയോയും ഫോട്ടോയുമെടുത്ത് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും 5000 രൂപയും തട്ടിയെടുത്തെന്ന കേസിൽ കടമ്പാർ പിറമൂല വീട്ടിൽ കെ.എ.ആരിഷിനെ (40) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. 14ന് 1ഹൊസങ്കടിയിലെ ലോഡ്ജിൽ ഉള്ളാൾ സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും ഫോണുകളും തട്ടിയെടുത്തെന്നാണ് കേസ്. മംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇൻസ്പെക്ടർ പി.അജിത്ത്കുമാർ, എസ്ഐമാരായ കെ.രതീഷ്ഗോപി, കെ.ആർ.ഉമേഷ്, വൈഷ്ണവ് രവീന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ വന്ദന എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

