തൃക്കരിപ്പൂർ ∙ സൈക്ലിങ്ങിലും പ്രിമിയർ ലീഗ് ചാംപ്യൻഷിപ്പുമായി തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ്. സ്പോർട്സ് സൈക്ലിങ് രംഗത്ത് അത്യപൂർവമായാണ് സൈക്ലിങ് ലീഗ് മത്സരം സംഘടിപ്പിക്കുന്നത്.
ഈ അപൂർവതയുമായി തൃക്കരിപ്പൂർ ടിസിസിയുടെ നേതൃത്വത്തിൽ വെർച്വൽ സൈക്ലിങ് ചാലഞ്ചിനു തുടക്കമായി. 9 റൈഡർമാർ ഉൾപ്പെടുന്ന 5 ടീമുകളാണ് ഒരുമാസം നീളുന്ന ചാലഞ്ചിൽ പങ്കെടുക്കുന്നത്.
ഓരോ ടീമും ഒരു മാസത്തിനകം 4500 കിലോ മീറ്റർ ദൈർഘ്യത്തിൽ റൈഡ് ചെയ്യണം. ഒരു അംഗം ചുരുങ്ങിയത് 500 കിലോ മീറ്റർ റൈഡ് ചെയ്യണമെന്നു നിബന്ധനയുണ്ട്.
ഇതിനു പുറമേ 9000 കിലോ മീറ്റർ കയറ്റവും നിബന്ധനയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ടീമുകളുടെ പോയിന്റ് നിശ്ചയിക്കുക.
കണ്ണൂർ–കാസർകോട് ജില്ലകളിൽനിന്നുള്ള റൈഡർമാരാണ് ചാലഞ്ചിൽ പങ്കെടുക്കുന്നത്.
സ്പോർട്സ് ആപ്പായ സ്ട്രാവ ഉപയോഗിച്ചാണ് വെർച്വൽ റൈഡിൽ പങ്കെടുക്കുന്നത്. ചാലഞ്ചിനു ആവേശകരമായ പ്രതികരണമാണെന്നു തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി.ഇബ്രാഹിം, ചാലഞ്ച് കോഓർഡിനേറ്റർ എൻ.മുഹമ്മദ് ഷജ്റീൽ എന്നിവർ പറഞ്ഞു.
മുഹമ്മദലി കുനിമ്മൽ (മൈൽ ഹണ്ടേഴ്സ്), അരുൺ നാരായണൻ (കാൻക് ഷാഫ്റ്റ്), യാസർ പടന്ന (ടർബോ), മുഹമ്മദ് ഷജ്റീൽ (എൻഡ്യൂറൻസ്), ഇബ്രാഹിം (ഫയർ ഫ്ലൈസ്) എന്നിവരാണ് ടീമുകളെ നയിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

