ആഗോള ഐടി ഭൂപടത്തിൽ കോഴിക്കോടിന്റെ പേരിനെ ചേർത്തുവയ്ക്കുകയാണു 2008ൽ കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്കിൽ തുടക്കമിട്ട സൈബ്രോസിസ് (Cybrosys) എന്ന കമ്പനി.
കോഴിക്കോട്ട് നിന്നു തുടങ്ങിയ ഐടി സംരംഭങ്ങളിലെ ഏറ്റവും വലിയ കമ്പനി എന്നതു മാത്രമല്ല സൈബ്രോസിസിനെ ശ്രദ്ധേയമാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പൺ സോഴ്സ് ഇആർപി സോഫ്റ്റ് വെയറായ ഓഡു (ODOO) വിന്റെ ഒഫീഷ്യൽ പാർട്നറും ഓഡുവിന്റെ പ്രോഡക്ട് ഉപയോഗിച്ച് ഓഡുവിനേക്കാൾ പേരെടുക്കുകയും ചെയ്ത ഐടി കമ്പനിയുമാണ് സൈബ്രോസിസ്.
ഓഡു സോഫ്റ്റ്വെയറിന്റെ ഏറ്റവും വലിയ സേവനദാതാവ് എന്ന നിലയിലാണ് ഐടി ഭൂപടത്തിൽ സൈബ്രോസിസിനെ ലോകം അടയാളപ്പെടുത്തുന്നത്.
2008ൽ 30 ജീവനക്കാരുമായി തുടങ്ങിയ സൈബ്രോസിസിന് ഇന്ന് കാക്കഞ്ചേരി പാർക്കിൽ രണ്ടിടത്തും കൊച്ചി ഇൻഫോപാർക്കിലും ക്യാംപസുകളും ബാംഗ്ലൂരും യുകെയിലും ഓഫിസുകളും 350ൽ അധികം ജീവനക്കാരുമുണ്ട്. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ജീവനക്കാർക്ക് കാർ സമ്മാനിച്ച് കോഴിക്കോട്ടെ ഐടി മേഖലയെ അമ്പരപ്പിച്ച സൈബ്രോസിസ് മൂന്നു തവണയായി 13 കാറുകളാണ് ഇതുവരെ ജീവനക്കാർക്ക് നൽകിയത്.്
ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിലൂന്നി ഓഡു നിർമിച്ച സോഫ്റ്റ്വെയറുകളെ നവീകരിച്ച് ലോകം കീഴടക്കി ചക്രവർത്തിയായ കമ്പനിയാണ് സൈബ്രോസിസ്.
ഓഡു ഇആർപിയുടെ പ്രശസ്തമായ മിക്ക ആപ്പുകളുടെയും തീമുകളുടെയും നിർമാതാക്കൾ സൈബ്രോസിസ് ആണ്. ഓഡുവിന്റെ ആപ് സ്റ്റോറിൽ ആയിരത്തിലധികം ആപ്പുകളാണ് സൈബ്രോസിസിന്റേതായിട്ടുള്ളത്.
ഓഡുവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വിഡിയോകളും ബ്ലോഗുകളും 13 ആമസോൺ ബുക്കുകളും സൈബ്രോസിസിന്റേതായിട്ടുണ്ട്.
തൊഴിലിടം സ്വപ്നയിടം
കോവിഡ് കാലത്ത് മറ്റു കമ്പനികളെല്ലാം റിക്രൂട്ട്മെന്റ് നിർത്തിവച്ച കാലത്തും സൈബ്രോസിസ് റിക്രൂട്മെന്റ് നടത്തി. കോവിഡിനു മുൻപ് 90 ജീവനക്കാരുണ്ടായിരുന്ന സൈബ്രോസിസ്, കോവിഡ് കാലത്ത് 200 ജീവനക്കാരുള്ള കമ്പനിയായി വളർന്നു.
ജീവനക്കാരുടെ സർവോന്മുഖമായ വളർച്ചയാണ് സൈബ്രോസിസിന്റേത്. ഹൈബ്രിഡ് വർക്കിങ് ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.
അൻപതു ശതമാനത്തോളം വനിതാ ജീവനക്കാരാണ്. വർക്ക് ഫ്രം ഹോം സൗകര്യം ഉദാരമായി അനുവദിക്കും.
കമ്പനിയിലെ ഐടി ജീവനക്കാർക്കു പുറമേയുള്ള ക്ലീനിങ്, കന്റീൻ സ്റ്റാഫുകൾ പോലും സൈബ്രോസിസിന്റെ സ്വന്തം ജീവനക്കാരാണ്.
ആർക്കും എവിടെ ഇരുന്നും ജോലി ചെയ്യാമെന്നതാണ് സൈബ്രോസിസിന്റെ പ്രത്യേകത. ജോലിക്കിടയിൽ ഉറക്കം വന്നാൽ പവർ നാപ് എടുക്കാനും ബോറടി മാറ്റാൻ ഗെയിം കളിക്കാനുമുള്ള സ്വാതന്ത്ര്യം ജീവനക്കാർക്കുണ്ട്.
കൂട്ടായ്മ വളർത്താനായി ഐപിഎൽ മാതൃകയിൽ ടീം രൂപീകരിച്ച് ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളും ജീവനക്കാർക്ക് ഡാൻസ് പരിശീലനവും തിയറ്റർ മൊത്തമായി വാടകയ്ക്ക് എടുത്ത് സിനിമാ പ്രദർശനവും സൈബ്രോസിസ് നടത്തുന്നുണ്ട്.
സുലൈമാനി എന്ന പേരിൽ സ്വന്തമായി പാചകം ചെയ്ത ആഹാരസാധനങ്ങളുടെ പങ്കുവയ്ക്കലുകളും ജീവനക്കാർക്കിടയിൽ കൂട്ടായ്മ വളർത്തുന്നുണ്ട്. ബ്രേക്ക് ഫാസ്റ്റ് മുതൽ ഡിന്നർ വരെ കിട്ടുന്ന കഫെറ്റീരിയയിൽ നിന്ന് എപ്പോൾ വേണമെങ്കിലും സൗജന്യമായി കോഫിയോ സ്നാക്സോ ജ്യൂസോ ഉപ്പിലിട്ടതോ എത്രവേണമെങ്കിലും ജീവനക്കാർക്ക് കഴിക്കാം.
മികച്ച ടീം സൃഷ്ടിക്കാനായതാണ് വളർച്ചയിൽ നിർണായകമായതെന്ന് സ്ഥാപകനും കോട്ടയ്ക്കൽ സ്വദേശിയുമായ സിഇഒ സൈനുൽ ആബിദ് നാനാട്ട് പറയുന്നു.
നരിക്കുനി സ്വദേശിയും ഓപ്പറേഷൻ ഡയറക്ടറുമായ ജാഫർ ഷെരീഫ്, പന്തീരാങ്കാവ് സ്വദേശിയായ ചീഫ് കൺസൽട്ടന്റ് ഡയറക്ടർ അനീസ് കാഞ്ഞിരങ്ങാട്, കൊണ്ടോട്ടി സ്വദേശികളായ ഫിനാൻസ് ഡയറക്ടർ അസഫ് മുഹസീൻ, ടെക്നിക്കൽ ഹെഡ് ഫസലു റഹ്മാൻ, സെയിൽസ് വൈസ് പ്രസിഡന്റുമാരായ അഞ്ജന ഗിരീഷ്, അശ്വതി സുരേന്ദ്രൻ, കെ.പി. ദിവ്യ എന്നിവരാണ് സൈബ്രോസിസിന്റെ കോർ ടീം.
2030ൽ 5000 ജീവനക്കാരുള്ള കമ്പനിയായി മാറാനുള്ള ഒരുക്കത്തിലാണ് സൈബ്രോസിസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

