
തിരുവനന്തപുരം: കണ്ണൂരിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന കാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നെല്ലാം ഒന്നിച്ച് നിന്ന് സമാധന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പിപി മുകുന്ദൻ അനുസ്മരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
നേതൃസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടിട്ടും ബിജെപിയെയോ ആർഎസ്എസിനെയോ മുകുന്ദൻ കുറ്റം പറഞ്ഞില്ല. ആർക്കും അനുകരിക്കാവുന്ന ഒന്നാണിത്. അസാമാന്യമായ നേതൃശേഷി അന്തർലീനമായിരുന്ന നേതാവായിരുന്നു പിപി മുകുന്ദൻ. തികഞ്ഞ അർപ്പണബോധത്തോടെയാണ് സംഘടനാ കാര്യങ്ങൾ നിറവേറ്റിയിരുന്നത്. രണ്ട് ചേരിയിലായിരുന്നു പ്രവർത്തനം. വലിയ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും വ്യക്തി ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. സൗമ്യമായ പെരുമാറ്റം, സംഘടനാ കാര്യങ്ങളിൽ കർക്കശമുള്ളയാളായിരുന്നു പിപി മുകുന്ദനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘നാളെ ഹാജരായാൽ വീട്ടിലേക്കല്ല, സതീശനൊപ്പം ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്തീനറിയാം’: അനിൽ അക്കര
വിശ്വസിച്ച ആശയത്തിനായി ആത്മസമർപ്പണം നടത്തിയ വ്യക്തിയാണ് പി.പി.മുകുന്ദനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു. ഈ വേദി ജനാധിപത്യത്തിൽ കൂടുതൽ വിശ്വാസം തരുന്നു. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്. സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നതിന് അദ്ദേഹത്തിൻ്റെ ആശയധാര തടസ്സമായില്ല. ആർക്കും മാതൃയാക്കാം വിധം ആത്മസമർപ്പണം നടത്തിയ കർമ്മയോഗിയാണ് പിപി മുകുന്ദനെന്നും ഗവർണർ പറഞ്ഞു.
ചെറുകുടൽ പരാമർശത്തിൽ സൈബർ ആക്രമണം; പ്രതികരണവുമായി ചാണ്ടി ഉമ്മൻ
Last Updated Sep 18, 2023, 7:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]