കരിന്തളം ∙ ‘പരീക്ഷ പേ ചർച്ച’ എന്ന പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് കരിന്തളം വരയിൽ ഉന്നതിയിലെ വി.ശ്രീഹരി. വില്യാട്ട് രാഘവന്റെയും ശാന്തയുടെയും ഏക മകനാണ് ഈ മിടുക്കൻ.
കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂളിലായിരുന്നു 5ാം ക്ലാസ് വരെയുള്ള പഠനം.
രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലെയും നവോദയ വിദ്യാലയങ്ങളിലെയും കുട്ടികൾ സിലക്ഷനിൽ പങ്കെടുത്തിരുന്നു. ജില്ലയിൽനിന്നു ശ്രീഹരിക്കു മാത്രമാണ് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിച്ചത്.
പഠനത്തിൽ മിടുക്കനായ ശ്രീഹരി ഉന്നതിയിലെ പരിമിതികളെ അതിജീവിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീഹരി ഇന്ന് പ്രിൻസിപ്പൽ രാമേന്ദ്ര കുമാർ ദീക്ഷിതിനോടൊപ്പം ഡൽഹിക്ക് തിരിക്കും.
നാളെ നടക്കുന്ന പരിപാടി ദൂരദർശൻ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

