ചെറുപുഴ ∙ ചെമ്പൻചെല്ലികൾ സങ്കര ഇനം തെങ്ങുകളുടെ അന്തകനായി മാറുന്നു. ചെമ്പൻചെല്ലിയുടെ ആക്രമണത്തിൽ മലയോര മേഖലയിൽ ഒട്ടേറെ തെങ്ങുകളാണു നശിക്കുന്നത്.
ചെറുപുഴ പഞ്ചായത്തിലെ താബോർ, കോഴിച്ചാൽ ഭാഗങ്ങളിൽ അത്യുൽപാദന ശേഷിയുളള ഒട്ടേറെ തെങ്ങുകൾ ഇതിനകം നശിച്ചു. ഏറെ പ്രതീക്ഷയോടെ സങ്കരയിനം തെങ്ങുകൾ കൃഷി ചെയ്ത കർഷകർ ഇതോടെ ദുരിതത്തിലായി. പൊക്കമുള്ള തെങ്ങുകളിൽ കയറി തേങ്ങയിടാൻ തൊഴിലാളികളെ കിട്ടാത്തതും ഉൽപാദനം കുറഞ്ഞതുമാണു മലയോര കർഷകരെ സങ്കരയിനം തെങ്ങുകൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്.
കഴിഞ്ഞവർഷം മുതൽ ചെമ്പൻചെല്ലിയുടെ ആക്രമണം വളരെ കൂടുതലാണ്.
തെങ്ങുകളുടെ കൂമ്പിലും ചുവട്ടിലുമാണു ചെമ്പൻചെല്ലി ആക്രമിക്കുക. തെങ്ങുതുരന്ന് അകത്തുകയറുന്ന ചെമ്പൻചെല്ലി ഉൾഭാഗം മുഴുവൻ തിന്നു നശിപ്പിക്കുകയാണു ചെയ്യുന്നത്.
തെങ്ങിന്റെ മണ്ട മറിയുമ്പോഴും ചുവടെ മറിഞ്ഞു വീഴുമ്പോഴുമാണു കീടബാധയേറ്റ കാര്യം അറിയുന്നത്.
രോഗലക്ഷണങ്ങൾ കുറവായതിനാൽ പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

