അമ്പലമുകൾ∙ സൈക്കിളിലേറി ലോകം കീഴടക്കാനിറങ്ങിയ അമ്പലമുകളുകാരൻ അരുൺ തഥാഗത് താൽക്കാലികമായി യാത്ര അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. 547 ദിവസം നീണ്ട
അവിശ്വസനീയമായ യാത്രയിൽ 62 രാജ്യങ്ങൾ പിന്നിട്ട ശേഷമാണ് ഈ നാൽപത്തിരണ്ടുകാരൻ ജന്മനാട്ടിലേക്ക് എത്തിയത്.
ലക്ഷ്യം മറ്റൊന്നുമല്ല, യാത്ര തുടരാൻ ആവശ്യമായ പണം കണ്ടെത്തണം. ചിട്ടിപ്പണം കൊണ്ട് നിലവിലുള്ള കടം തീർത്ത് പുതിയ ലോണെടുത്ത് വീണ്ടും സൈക്കിൾ ചവിട്ടാനാണ് അരുണിന്റെ തീരുമാനം.
നിലവിൽ ഖത്തറിൽ നിന്നാണ് അരുൺ കൊച്ചിയിലേക്ക് എത്തിയത്.
2024 ജൂലൈ 22ന് പാരിസ് ഒളിംപിക്സ് വേദിയിൽ നിന്ന് യാത്ര ആരംഭിച്ച് 17,000 കിലോമീറ്റർ ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ബൾഗേറിയ തുടങ്ങി യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളും സന്ദർശിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 2 ലക്ഷം രൂപയുടെ ‘സർളി’ സൈക്കിളിലാണ് യാത്ര. നാട്ടിലെത്തി ലോൺ നടപടികൾ പൂർത്തിയാക്കിയാൽ അരുൺ വീണ്ടും യാത്ര തുടരും.
ആദ്യയാത്രയിൽ വിട്ടുപോയ നെതർലൻഡ്സ്, ബൽജിയം, മൽഡോവ, ബെലാറൂസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് റഷ്യയും ചൈനയും പിന്നിട്ട് നേപ്പാൾ വഴി ഇന്ത്യയിൽ യാത്ര അവസാനിപ്പിക്കാനാണ് പദ്ധതി.
എറണാകുളം കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ ക്ലർക്കാണ് അരുൺ. യാത്രയോടുള്ള അഭിനിവേശം കാരണം രണ്ട് വർഷത്തെ അവധിയെടുത്താണ് ലോക പര്യടനത്തിന് ഇറങ്ങിയത്.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അരുൺ ബുദ്ധചിന്തകളിൽ ആകൃഷ്ടനായാണ് തന്റെ പേരിനൊപ്പം ‘തഥാഗത്’ എന്നു ചേർത്തത്. തൃപ്പൂണിത്തുറ അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ് ഇദ്ദേഹം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

