കൊച്ചി∙ ഉപഭോക്താവും ഉൽപാദകനും മുഖാമുഖം കാണുന്ന ‘ടേബിൾ ടോപ്’ വ്യാപാരം കൊച്ചിയിലും പൊടിപൊടിക്കുന്നു. ഉൽപന്നങ്ങളുടെ വിപണി വില നിശ്ചയിക്കുന്ന ഇടനിലക്കാരൻ ഒഴിവാകുന്നതോടെ ഉപഭോക്താവിനും ഉൽപാദകനും ലാഭകരമായ വ്യാപാര സംസ്കാരമാണു ‘ടേബിൾ ടോപ്’ വിപണികൾ സമ്മാനിക്കുന്നത്.
പച്ചക്കറികളും മീനും മാത്രമാണു കൊച്ചിയിലെ പരമ്പരാഗത ടേബിൾ ടോപ് മാർക്കറ്റിലെ ജനപ്രീതി ഉൽപന്നങ്ങളെങ്കിൽ, ഈ ക്രിസ്മസ്–ന്യൂഇയർ കാലത്തോടെ കേക്കുകളും പുഡിങ്ങും പലഹാരങ്ങളും മുതൽ വസ്ത്രങ്ങൾ (ഉപയോഗിച്ച വസ്ത്രങ്ങൾ അടക്കം) കളിപ്പാട്ടങ്ങൾ, സൂപ്പ്, ബൺ–ചായ കോംബോ, ചെരിപ്പ്, പെർഫ്യൂം എന്നുവേണ്ട മനുഷ്യന് ആവശ്യമായ ഏത് ഉൽപന്നവും ഫുട്പാത്തുകളിലെ മേശപ്പുറങ്ങളിലേക്ക് എത്തിത്തുടങ്ങി.
പാട്ടും ലൈറ്റുകളുമാണു കൊച്ചിയിലെ ടേബിൾ ടോപ് വിപണിയുടെ മറ്റൊരു പ്രത്യേകത.
ഫോർട്ട്കൊച്ചി, മറൈൻ ഡ്രൈവ്, പനമ്പിള്ളിനഗർ, കലൂർ സ്റ്റേഡിയം പ്രദേശങ്ങളിലാണു ടേബിൾ ടോപ് മാർക്കറ്റ് സംസ്കാരം വേഗത്തിൽ പച്ചപിടിക്കുന്നത്. യുവജനങ്ങളും വിദ്യാർഥികളും ചെറുകിട
വനിതാ സംരംഭകരും അവരുടെ എക്സ്ക്ലൂസീവ് ഉൽപന്നങ്ങളുമായി വഴിയരികിൽ അഭിമാനത്തോടെ തല ഉയർത്തി കച്ചവടം നടത്തുന്ന കാഴ്ച നഗരത്തിന്റെ പുതിയ മുഖമാവുകയാണ്. വഴിയോര വ്യാപാരികളെ സംരക്ഷിക്കാനുള്ള പ്രത്യേക നിയമം 2014ൽ പാസാക്കിയ രാജ്യമാണ് ഇന്ത്യയെങ്കിലും (പ്രൊട്ടക്ഷൻ ഓഫ് ലൈവ്ലിവുഡ് ആൻഡ് റെഗുലേഷൻ ഓഫ് സ്ട്രീറ്റ് വെൻഡിങ് ആക്ട്) അതിന്റെ സംരക്ഷണത്തിൽ തെരുവിൽ വ്യാപാരം ചെയ്യുന്നവരെ കേരളത്തിലെ പട്ടണങ്ങളിൽ അധികം കാണാറില്ല.
സൂപ്പ്, ചെറുകടികൾ, വസ്ത്രങ്ങൾ, നാടൻ ഉൽപന്നങ്ങൾ, പെർഫ്യൂം, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കു പനമ്പിള്ളി നഗർ മേഖലയിൽ താൽപര്യം കൂടുന്നുണ്ടെന്നു പാർടൈം വ്യാപാരികളായ വിദ്യാർഥികൾ പറഞ്ഞു.ഭക്ഷണം, ശീതളപാനീയങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ എന്നിവയ്ക്കു ഡിമാൻഡ് കലൂർ സ്റ്റേഡിയം പ്രദേശത്താണെന്നു ടേബിൾ ടോപ് വ്യാപാരിയായ കലൂർ സ്വദേശി കെ.എൻ.ബേബി പറഞ്ഞു.
ഫോർട്ട്കൊച്ചി, മറൈൻഡ്രൈവ് മേഖലയിൽ ഏതാനും വർഷങ്ങളായി ടേബിൾ ടോപ് വ്യാപാരം നടക്കുന്നുണ്ടെങ്കിലും സമീപകാലത്ത് വർധിച്ചു. കൊച്ചിയുടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളായ സ്റ്റ്യൂ –റൊട്ടി, വിന്താലു– സവാളവട
കോംബിനേഷനുകൾക്കു വലിയ വിപണിയുണ്ട്. പനമ്പിള്ളി നഗറിൽ മുന്നൂറിലധികം കപ്പ് മട്ടൻ സൂപ്പ് വിൽക്കുന്ന ടേബിൾ ടോപ്പുണ്ട്.
ഗുണങ്ങൾ
∙ വനിതകളിലും യുവാക്കളിലും വിദ്യാർഥികളിലും സംരംഭകത്വം വളർത്തുന്നു.
∙പ്രാദേശിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നു. ∙ ഭവന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.| ∙ കുടുംബ സംരംഭകത്വം ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
∙ പൊതുഇടങ്ങളെ കൂടുതൽ സജീവമാക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

