പിറവം∙ രാമമംഗലം ഊരമനയിൽ എംവിഐപി കനാൽ വഴി വെള്ളം എത്താത്തതിനെ തുടർന്നുണ്ടായിരുന്ന പ്രതിസന്ധിക്കു പരിഹാരം. ഉൗരമനയിലേക്കു വെള്ളം എത്തുന്ന മണ്ണത്തൂർ –ചെട്ടിക്കണ്ടം ഉപ കനാൽ തുറന്നു.
എംവിഐപി ജലസേചനം മുടങ്ങിയതോടെ ഉൗരമനയിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിനാശവും ജലക്ഷാമവും നേരിടുന്നതിനെപ്പറ്റി ‘മലയാള മനോരമ’ റിപ്പോർട്ട് െചയ്തിരുന്നു. തുടർന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് എന്നിവർ എംവിഐപി അധികൃതരെ വിവരമറിയിച്ചു.
പിന്നാലെ മണ്ണത്തൂരിൽ നിന്നു ചെട്ടിക്കണ്ടത്തേക്കുള്ള കനാൽ എവിഐപി ഉദ്യോഗസ്ഥർ തുറന്നു.
15 സെന്റീമീറ്ററോളമാണ് ഷട്ടർ ഉയർത്തിയത്. ഇവിടെ നിന്നുള്ള വെള്ളം 8 കിലോമീറ്റർ ഒഴുകി ചെട്ടിക്കണ്ടത്ത് എത്തും.
ചെട്ടിക്കണ്ടത്തു നിന്നാണു ഉൗരമനയിലേക്കു തുറക്കുന്നത്. നാളെ ഉൗരമനയിൽ വെള്ളം എത്തുമെന്നാണു കരുതുന്നത്. എംവിഐപി കനാലുകൾ ശുചീകരിക്കുന്നതു വൈകിയതാണ് ഇക്കുറി വെള്ളം തുറന്നു വിടുന്നതു വൈകിപ്പിച്ചത്.
95 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. കനാലുകളിലെ കാടും വള്ളിപ്പടർപ്പും നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കുന്നതിനു പുറമേ മാലിന്യം വലിച്ചെറിയുന്നതും പ്രതിസന്ധിക്ക് ഇടയാക്കുന്നതായി എംവിഐപി അധികൃതർ പറഞ്ഞു.
ചില പഞ്ചായത്തുകൾ സ്വന്തം നിലയ്ക്കു തുക കണ്ടെത്തി കനാൽ വൃത്തിയാക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഇക്കാര്യം പരിഗണനയിലുള്ളതായി പ്രസിഡന്റ് നെവിൻ ജോർജ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി എംവിഐപിയുടെ സുഗമമായ പ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ജീവനക്കാരുടെ കുറവു മൂലം എംവിഐപി അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ ഉള്ളവർ ചേർന്നാണു കനാലുകളുടെ ഷട്ടർ തുറക്കുന്നതുൾപ്പെടെ ജോലികൾ ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

