പെരുവന്താനം ∙ ടയർ പൊട്ടിയതിനെത്തുടർന്ന് ചരക്കുലോറി നടുറോഡിൽ കുടുങ്ങി ദേശീയ പാതയിൽ 6 മണിക്കൂർ ഗതാഗതക്കുരുക്ക്. ഗതാഗത തടസത്തിനിടയിൽ തീർഥാടക വാഹനം ഉൾപ്പെടെ കൂട്ടിയിടിച്ചു.
ആംബുലൻസുകളും യാത്രാ കുരുക്കിൽപെട്ടു. ഇന്നലെ രാവിലെ 10.30നാണ് സിമന്റ് കയറ്റിവന്ന ലോറി രണ്ടു ടയറുകൾ ഒരേ പോലെ പൊട്ടിയതിനെ തുടർന്നു ചുഴിപ്പിൽ റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങി കിടന്നത്. തമിഴ്നാട്ടിൽ നിന്നു ചങ്ങനാശേരിയിലേക്കു പോകുകയായിരുന്നു ലോറി.
പിന്നാലെ മോട്ടർ വാഹനവകുപ്പ് അധികൃതർ എത്തി വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ ക്രമീകരിച്ചെങ്കിലും രൂക്ഷമായ യാത്രാക്കുരുക്ക് അനുഭവപ്പെട്ടു. വൺവേ സംവിധാനത്തിലൂടെ വാഹനങ്ങൾ കടന്നുപോകേണ്ടി വന്നതോടെ ദേശീയപാതയിൽ രണ്ട് കിലോമീറ്ററോളം വാഹനങ്ങൾ നീണ്ട
നിരയായി കിടക്കേണ്ടി വന്നു. മണിക്കൂറുകളോളം നീണ്ട
ഗതാഗത തടസത്തിനിടെ വ്യത്യസ്ത സമയങ്ങളിൽ എത്തിയ 3 ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപെട്ടു.
ഇതിനിടെയെത്തിയ തീർഥാടകരുടെ ജീപ്പും ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചു. എന്നാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ആദ്യ മണിക്കൂറുകളിൽ മോട്ടർ വാഹനവകുപ്പ് ഗതാഗതം നിയന്ത്രിക്കാൻ എത്തിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ഇവർ പിൻവാങ്ങി.
പൊലീസിന്റെ സഹായം വേണ്ടത്ര ലഭിച്ചില്ലെന്ന് യാത്രക്കാരും തീർഥാടകരും പരാതി ഉന്നയിച്ചു. ലോറി റോഡിൽ നിന്ന് നാലരയോടെയാണ് മാറ്റാൻ കഴിഞ്ഞത്.
ഈ സമയം മുഴുവൻ ഗതാഗതക്കുരുക്കിൽ തന്നെയായിരുന്നു ദേശീയ പാതയിലെ കുട്ടിക്കാനം-മുണ്ടക്കയം വരെയുള്ള ഭാഗം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

