തൃശൂർ ∙ സംസ്ഥാന കലോത്സവത്തിന്റെ കലവറയിൽ ശേഷിക്കുന്ന ജൈവമാലിന്യം തള്ളാൻ സ്വന്തം വീടിന്റെ പറമ്പിൽ സൗകര്യം ഒരുക്കി കൗൺസിലർ സുബി ബാബു. കൗൺസിലറുടെ വീടിന്റെ പറമ്പിൽ വലിയ രണ്ടു കുഴികൾ ഇതിനായി തയാറാക്കി.
ദിവസം അരലക്ഷത്തിലേറെ പേർ ഭക്ഷണം കഴിക്കാനെത്തുന്ന കലോത്സവത്തിന്റെ കലവറയിൽ ഓരോ ദിവസവും ബാക്കിയാകുന്നത് പതിനായിരത്തോളം കിലോഗ്രാം ജൈവ മാലിന്യമാണ്.
ഈ മാലിന്യം എവിടെ കൊണ്ടുപോയി കളയുമെന്ന് ഏറെ ചർച്ചകൾ നടന്നു. ഒടുവിൽ കലക്ടർ അർജുൻ പാണ്ഡ്യനുമായി നടത്തിയ ചർച്ചയിലാണ് സുബി ബാബു സന്നദ്ധത അറിയിച്ചത്.
കലോത്സവ നഗരിയിൽ നിന്ന് അധികം അകലെയല്ലാതെ ചെമ്പൂക്കാവിലാണു സുബി ബാബുവിന്റെ വീട്. വളമായി മാറുന്ന കുഴിയിലെ മാലിന്യം പറമ്പിലെ തെങ്ങുകൾക്കും മറ്റു കൃഷിക്കും ഉപയോഗിക്കുമെന്നു സുബി ബാബു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

