കൊച്ചി∙ എറണാകുളം ഗവൺമെന്റ് ഗേൾസ് യുപി സ്കൂളിലെ കുട്ടികൾക്ക് ഇതു വേറിട്ട പാഠം: നാടൻ ഭക്ഷണങ്ങൾ അറിയുക, രുചിക്കുക.
കുട്ടികളുടെ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വന്ന വിഭവങ്ങൾ പ്രദർശിപ്പിച്ചു നടത്തിയ ഫുഡ് ഫെസ്റ്റിൽ ഏഴാംക്ലാസ് വിദ്യാർഥിനി കെ.എസ്.ശ്രീനന്ദ ഒന്നാമതായി. 5, 6, 7 ക്ലാസുകളിലെ കുട്ടികളാണു ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തത്. കപ്പയും മീനും തുടങ്ങി അവിൽ വിഭവങ്ങളും പലതരം ചമ്മന്തിയും അച്ചാറുകളും വരെ പ്രദർശന മേശകളിൽ നിറഞ്ഞു.
കൂട്ടുകാർക്കു രുചിച്ചു നോക്കാനും നൽകി.
കുട്ടികൾ പാചക കുറിപ്പും എഴുതി കൊണ്ടുവന്നിരിന്നു. വിഭവങ്ങൾ ഉണ്ടാക്കിയത് എങ്ങനെയെന്നു കുട്ടികൾക്ക് അറിയുമോ എന്നതും മത്സരത്തിൽ വിലയിരുത്തി.
പോഷക ഗുണങ്ങളുള്ള നാടൻ ഭക്ഷണം കുട്ടികൾക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണു പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യാപികയായ ടി. ആശ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

