തൃശൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ലഹരിവിരുദ്ധ സന്ദേശവുമായി മോഹൻലാലിന്റെ ‘ബീ എ ഹീറോ’ ക്യാംപെയ്ൻ. മോഹൻലാൽ നയിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണു ക്യാംപെയ്ൻ നടത്തുന്നത്.
ഫൗണ്ടേഷന്റെ ‘ബീ എ ഹീറോ, സേ നോ ടു ഡ്രഗ്സ് ’ പദ്ധതിയുടെ സെൽഫി ബൂത്തും എൽഇഡി കാർട്ടൂൺ പ്രദർശനവും പ്രധാന വേദിക്ക് അരികിലായി ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചിരുന്നു.
ലഹരിവിരുദ്ധ ദിനത്തിൽ ആന്റി നർകോട്ടിക്സ് ആർമി രൂപീകരിക്കുകയും ചെയ്തു.
വിദ്യാഭ്യാസം, ബോധവൽക്കരണം, നേതൃത്വ വികസനം, സമൂഹ പങ്കാളിത്തം എന്നിവയിലൂടെ കുട്ടികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം തടയുകയാണു ലക്ഷ്യം. 2025–26 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതി വഴി ഇതുവരെ 50,00 ത്തിലധികം വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി.
കലോത്സവ വേദിയിൽ ഒട്ടേറെപ്പേർ ഫൗണ്ടേഷന്റെ സ്റ്റാൾ സന്ദർശിക്കുന്നുണ്ട്. കഥകളും ലളിതമായ ദൃശ്യങ്ങളും ഉപയോഗിച്ചാണ് എൽഇഡി പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ലഹരിക്കെതിരെയുള്ള സ്വന്തം നിലപാടുകൾ പ്രകടിപ്പിക്കാനും പങ്കെടുക്കുന്നവർക്ക് അവസരമുണ്ട്. 18 വരെ പ്രദർശനം ഉണ്ടായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

