ചങ്ങനാശേരി∙ കൂട്ടായ്മകളിലൂടെ സാമൂഹിക ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. സെബിൻ എസ്.
കൊട്ടാരം. സാമൂഹിക ബന്ധങ്ങൾ ഏകാന്തതയും ഒറ്റപ്പെടലും അകറ്റാനും പരസ്പര പിന്തുണയ്ക്കും സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മടുക്കംമൂട് റസിഡൻസ് അസോസിയേഷൻ പതിമൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മാത്യു ജയിംസ് വള്ളിക്കാട്ടുമാലി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജേക്കബ് എം.
ജോർജ്, സെക്രട്ടറി ട്രീസാ ബിനോയ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ഷെർളി തോമസ്, തൃക്കൊടിത്താനം പഞ്ചായത്ത് മെമ്പർ അമ്പിളി രാജേഷ്, കൺവീനർ ജോജോ കല്ലറക്കാവുങ്കൽ, ട്രഷറർ ബാബു വർഗീസ് അറുപതിൽ, ജോസ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
വാഴപ്പള്ളി, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 150ലേറെ വീടുകൾ ചേർന്നതാണ് മടുക്കംമൂട് റസിഡൻസ് അസോസിയേഷൻ. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

