ചങ്ങനാശേരി ∙ സിറോ മലബാർ സമുദായ ശാക്തീകരണ വർഷം 2026ന്റെ ചങ്ങനാശേരി അതിരൂപതാതല ഉദ്ഘാടനം നാളെ 2നു കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി പാരിഷ് ഹാളിലെ മാർ ജോസഫ് പൗവത്തിൽ നഗറിൽ നടത്തും. അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമകാലിക വിഷയത്തിലുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കും.
വൈദികർ, ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സന്യാസ – സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികൾ, ഫൊറോന ഭാരവാഹികൾ, സംഘടനകളിലെ പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുക്കും.
മുൻ അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും.
ജസ്റ്റിസ് ജെ.ബി.കോശി മുഖ്യാതിഥിയാകും. അതിരൂപതാ മുഖ്യ വികാരി ജനറൽ മോൺ. ആന്റണി എത്തക്കാട്ട് ആമുഖ പ്രഭാഷണം നടത്തും.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ മാർഗനിർദേശക പ്രഭാഷണം നടത്തും. അതിരൂപതാ കത്തോലിക്കാ കോൺഗ്രസ് – യുവദീപ്തി എസ്എംവൈഎം ഡയറക്ടർ ഫാ.
ഡോ. സാവിയോ മാനാട്ട് പതാകയുയർത്തും.
അതിരൂപതാ പിആർഒ ജോജി ചിറയിൽ പ്രമേയാവതരണം നടത്തും.
കലാവിരുന്ന്
∙നസ്രാണി പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന സമ്മേളനമാണ് നാളെ . നസ്രാണി കലാരൂപങ്ങളായ മാർഗംകളിയും പരിച മുട്ടുകളിയും കാഴ്ചയുടെ വിരുന്നൊരുക്കും. നസ്രാണി രീതിയിലുള്ള ഭക്ഷണവിഭവം രുചി പകരും.
ബാൻഡ് അവതരണവും നടക്കും. പരിപാടിക്കായി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അതിരൂപതാ സമുദായ ശാക്തീകരണ വർഷാചരണ കോഓർഡിനേറ്റർ ഫാ. ഡോ.
സാവിയോ മാനാട്ട്, കുറുമ്പനാടം ഫൊറോന പള്ളി വികാരി ഫാ. ഡോ.
ചെറിയാൻ കറുകപ്പറമ്പിൽ, അതിരൂപതാ സമുദായ ശാക്തീകരണ വർഷാചരണ കൺവീനർ ബിജു സെബാസ്റ്റ്യൻ, പബ്ലിസിറ്റി കൺവീനർ ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ തുടങ്ങിയവർ ഒരുക്കങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

