മൂവാറ്റുപുഴ∙ വാഴക്കുളത്തേക്കു വന്നാൽ ഒരു കപ്പ് ചായ കുടിച്ച് ജീവകാരുണ്യ വഴിയിൽ നടക്കാം. കട്ടൻ ചായ മുതൽ മസാലച്ചായ വരെ നീളുന്ന അൻപതോളം ചായയുടെ വൈവിധ്യവും രുചിയും പകർന്നുനൽകുന്ന വാഴക്കുളം ചായ് കാർണിവലിനു പിന്നിൽ വലിയ ജീവകാരുണ്യപ്രവർത്തനത്തിന്റെ നന്മയും ഉണ്ട്.
നിർധന വൃക്ക രോഗികൾക്കു സൗജന്യ ഡയാലിസിസ് ഒരുക്കുന്നതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിനാണു ചായ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഒരു വർഷം 7000 ഡയാലിസിസുകൾ തികച്ചും സൗജന്യമായി പാവപ്പെട്ട രോഗികൾക്ക് നൽകാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
വാഴക്കുളം കല്ലൂർക്കാട് കവലയിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണു ചായ് കാർണിവൽ നടക്കുന്നത്. വ്യത്യസ്തമായ പലതരം രുചിക്കൂട്ടുകളും ചായ് കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. ഫ്രഷ് ജ്യൂസും ദോശയും ഓംലറ്റും കപ്പ വിഭവങ്ങളും മലബാർ പലഹാരങ്ങളും വാഴക്കുളത്തിന്റെ തനതു പൈനാപ്പിൾ വിഭവങ്ങളും വാഴക്കുളം മർച്ചന്റ് അസോസിയേഷൻ വനിതാ വിങ്ങിന്റെ സ്പെഷൽ നാടൻ വിഭവങ്ങളും വിവിധ സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നു.
ഭക്ഷണത്തിനൊപ്പം കണ്ണിനും കാതിനും വിരുന്നൊരുക്കി കലാപരിപാടികളും കാർണിവലിനു മാറ്റുകൂട്ടുന്നു.
അത്ഭുതങ്ങൾ ഒളിപ്പിച്ച മാജിക് ഷോ, വർണാഭമായ നൃത്തസന്ധ്യ, ഗാനമേള, വീറും വാശിയും നിറഞ്ഞ പഞ്ചഗുസ്തി മത്സരം എന്നിവയാണ് ഓരോ ദിവസവും വേദിയിൽ അരങ്ങേറുക. കാർണിവൽ വേദിയിൽ ഡയാലിസിസ് റജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ അറിയിച്ചു. ചായ് കാർണിവൽ ഇന്നു സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

