പഴയങ്ങാടി ∙ ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ (പാറക്കുളം) തണ്ണീർത്തടവും പരിസരവും മലിനമാക്കുന്നതായി പരാതി. ബസുകളിലും മറ്റു വാഹനങ്ങളിലും ഇതര സംസ്ഥാനങ്ങളിൽനിന്ന് ക്ഷേത്ര ദർശനത്തിനെത്തുന്നവർ പാറക്കുളത്തിനു സമീപം വാഹനങ്ങൾ നിർത്തിയിടുകയും ഇവിടെത്തന്നെ ഭക്ഷണം പാചകം ചെയ്തു കഴിക്കുകയും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുളള മാലിന്യം തണ്ണീർത്തടത്തിലും പരിസരത്തും തള്ളുകയും ചെയ്യുന്നതായാണ് പരാതി.
പ്രദേശവാസികൾക്കും ഇത് വലിയ ദുരിതമാണ്.
മാടായിക്കാവിലേക്കുള്ള റോഡിൽവരെ മാലിന്യം തള്ളുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഇതിനടത്തുള്ള മാടയി ഗവ.
ഗേൾസ് ഹൈസ്കൂൾ, മാടായി എൽപി സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്നത് ഇതുവഴിയാണ്. മലിനീകരണത്തിനെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും തള്ളുന്നത് തടയാൻ വ്യത്യസ്ത ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബോട്ടിൽ ബൂത്ത് സ്ഥാപിക്കാനും നടപടി വേണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

