തൃശൂർ ∙ കലോത്സവ വേദിയിൽ ചായ വിൽക്കാൻ എത്തി ജയൻ. അഷ്റഫാണ് ചായക്കടക്കാരന്റെ വേഷത്തിൽ കലോത്സവത്തിനിടയിലെത്തി കൗതുക കാഴ്ചയായത്.
ചുവന്ന ഷർട്ടും ബെൽ ബോട്ടം പാൻസും വെള്ളക്കോട്ടും ധരിച്ച് ചായ വണ്ടിയിൽ സ്റ്റൈലിഷ് ആയി അഷ്റഫ് എത്തിയതോടെ ആളുകൾ ചുറ്റും കൂടുകയായിരുന്നു. ചായക്കൊപ്പം സെൽഫിയുമെടുത്താണ് കുട്ടികളും മുതിർന്നവരും പിരിയുന്നത്.
ഇത്രയും ആളുകൾ തന്റെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കുന്നത് ജയന്റെ വേഷത്തിൽ വന്നതുകൊണ്ടാണെന്ന് അഷ്റഫിനറിയാം. നാലുവർഷമായി ഈ വേഷത്തിൽ ചായ വിൽക്കാൻ തുടങ്ങിയിട്ട്.
അതുകൊണ്ട് തന്നെ ജയനോടുള്ള സ്നേഹം കൊണ്ട് അടുത്തിടെ ജനിച്ച ഇരട്ട കുട്ടികൾക്ക് ജയൻ, സീമ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത് എന്ന് അഷ്റഫ് പറഞ്ഞു.
കുട്ടികൾക്കായി ഒരു ‘ഏടാകൂടം’
ഭക്ഷണം മാത്രമല്ല കുട്ടികളിൽ കൗതുകം ഉണർത്തി ‘ഏടാകൂട’വും കലോത്സവത്തിനിടയിൽ സജീവമാണ്. മരം കൊണ്ട് ഉണ്ടാക്കിയ എടാകുടമാണ് കുട്ടികളെ കാത്തിരിക്കുന്നത്. അഴിക്കുകയും തിരിച്ച് പഴയ രൂപത്തിൽ ആക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളി.
കാണുന്ന കുട്ടികൾക്ക് അതഴിച്ചു നോക്കാനുള്ള കൗതുകം ഉണ്ടെന്നാണ് കടക്കാരൻ പറയുന്നത്. ഫോണിൽ മാത്രം നോക്കിയിരിക്കുന്ന കുട്ടികളുടെ ബുദ്ധിവികാസത്തിന് ഇത്തരം പസിലുകൾ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ലഹരിക്കെതിരെയുള്ള പച്ച വരകൾ
കലോത്സവ വേദികളിലെല്ലാം വ്യത്യസ്ത വേഷത്തിൽ എത്തുന്ന ആളാണ് മായാദേവി.
കഴിഞ്ഞവർഷം സന്തോഷിക്കുക എന്ന ആശയത്തിൽ ജോക്കറിന്റെ ദേഷ്യത്തിൽ വന്ന മഴ ദേവി ഇത്തവണ കുറച്ച് വ്യത്യസ്തമായ വേഷമാണ് സ്വീകരിച്ചിരിക്കുന്നത്. ഇളം പച്ചയും ചുവപ്പും കറുപ്പും ചേർന്ന വസ്ത്രത്തിലാണ് കുട്ടികൾക്കിടയിലേക്ക് എത്തിയത്.
ചുവപ്പ് ഇന്നത്തെ തലമുറയെ വേട്ടയാടുന്ന ലഹരിയെയാണ് സൂചിപ്പിക്കുന്നത്. കറുപ്പ് തീരത്തിലെ സങ്കടങ്ങളെയും പച്ച സന്തോഷത്തെയും സൂചിപ്പിക്കുന്നു.
ചുവപ്പ് എന്ന ലഹരി തിരഞ്ഞെടുത്ത ജീവിതം നശിപ്പിക്കാതെ പച്ച പോലെ സന്തോഷിക്കാനാണ് വ്യത്യസ്തമായ വേഷത്തിലൂടെ മായാദേവി പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

