കറാച്ചി തുറമുഖത്ത് കഴിഞ്ഞ ഒക്ടോബർ മുതൽ കെട്ടിക്കിടക്കുന്ന അഫ്ഗാനിസ്ഥാന്റെ ചരക്കുകൾ പുനർകയറ്റുമതി ചെയ്യാൻ നോട്ടിസ് അയച്ച് പാക്കിസ്ഥാൻ ഭരണകൂടം. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ യുദ്ധസമാനമായ സംഘർഷങ്ങളെ തുടർന്ന് ഒക്ടോബർ മുതൽ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
അഫ്ഗാൻ ഭരിക്കുന്ന താലിബാൻ അഭ്യർഥിച്ചിച്ചിട്ടും അതിർത്തി തുറക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല.
എന്നാലിനി പാക്കിസ്ഥാനുമായി വ്യാപാരബന്ധത്തിനില്ലെന്ന് താലിബാൻ ഭരണകൂടവും തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനിലേക്കുള്ള അതിർത്തി താലിബാനും അടച്ചിട്ടിരിക്കുകയാണ്.
എന്നാൽ, അഫ്ഗാനിലേക്ക് ചൈന, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചരക്കെത്തിച്ച അഫ്ഗാനി വ്യാപാരികളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഒക്ടോബർ മുതൽ കറാച്ചി തുറമുഖത്തിന് ചരക്കുകെട്ടിക്കിടക്കുന്ന ഇനത്തിലുള്ള ഫീസ് ‘നഷ്ടപരിഹാരമെന്നോണം’ കൊടുത്തുവരികയാണ് വ്യാപാരികൾ.
ഇതോടെയാണ് പാക്കിസ്ഥാൻ പുനർകയറ്റുമതി ചെയ്യാൻ അനുവദിച്ചത്.
ഏകദേശം 6,500 കണ്ടെയ്നറുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 3,000ഓളം കണ്ടെയ്നറുകളിലും മലേഷ്യയിൽ നിന്നുള്ള പാമോയിലാണ്.
മറ്റുള്ളവയിൽ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മറ്റുമാണ്. ഈ രാജ്യങ്ങളിലെ അംബാസഡർമാർ ചെലുത്തിയ സമ്മർദത്തെ തുടർന്നാണ് പുനർകയറ്റുമതിക്ക് പാക്കിസ്ഥാൻ സമ്മതിച്ചത്.
അതേസമയം, ഈ ചരക്കുകൾ അഫ്ഗാനിലേക്ക് കൊണ്ടുപോകാനായി മറ്റു തുറമുഖങ്ങൾ അന്വേഷിക്കേണ്ട
സ്ഥിതിയിലാണ് അഫ്ഗാനി വ്യാപാരികൾ. തൊട്ടടുത്തുള്ള തുറമുഖമെന്ന നിലയിൽ ഇന്ത്യയെയോ ഇറാനെയോ അവർ സമീപിച്ചേക്കാം.
അഫ്ഗാനോട് ഏറെ അടുത്താണ് ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ. അതേസമയം, കറാച്ചി തുറമുഖത്തിന് പുറമേ പാക്ക്-അഫ്ഗാൻ അതിർത്തികളായ തോർഖാം, ചമൻ എന്നിവിടങ്ങളിലായി 700ഓളം കണ്ടെയ്നറുകളും കെട്ടിക്കിടപ്പുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

