മാനന്തവാടി ∙ നഗരസഭയിലെ ഒന്ന്, രണ്ട് ഡിവിഷനുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുമായി വനംവകുപ്പ് രംഗത്ത്. പുനരധിവാസ പദ്ധതി ഇപ്പോൾ പറയും പ്രകാരം നടപ്പാക്കിയാൽ പ്രദേശത്തിന്റെയാകെ വികസനം തടസ്സപ്പെടുമെന്ന ഭീതിയിലാണു നാട്ടുകാരിലെ വലിയൊരു വിഭാഗം.
ഇവിടെ പിന്നീടു നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ഒന്നും നടപ്പാകില്ലെന്നും ജനജീവിതം പ്രതിസന്ധിയിലാകുമെന്നും നാട്ടുകാർ പറയുന്നു.
മണിയൻകുന്ന് ഭാഗത്തെ 72 കുടുംബങ്ങളാണ് പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ 2 ഡിവിഷനുകളിലെ വലിയൊരു ഭാഗവും പദ്ധതിയിൽ ഉൾപെടും എന്നതിലാണ് ആശങ്ക.
കഴിഞ്ഞ വർഷം തിരുവനന്തപുരത്തു നിന്നുവന്ന സംഘമാണ് പദ്ധതിയുടെ പ്രാഥമിക പരിശോധന നടത്തിയത്. 2 തഹസിൽദാർമാരും 3 വില്ലേജ് ഓഫിസർമാരും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥലത്ത് എത്തി.
അന്നും നാട്ടുകാരുടെ യോഗം വിളിച്ചിരുന്നു. 72 വീട്ടുകാർ പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് അന്നു പറഞ്ഞിരുന്നത്.
പദ്ധതി സംബന്ധിച്ച് വിശദീകരിക്കാൻ മണിയൻകുന്ന് കുരിശുംമൂട്ടിൽ ആന്റണിയുടെ വീട്ടിൽ 12ന് വൈകിട്ട് വനപാലകർ യോഗം വിളിച്ചിരുന്നു.
എന്നാൽ നഗരസഭയിലെ ഒന്ന്, രണ്ട് ഡിവിഷനുകളിലെ കൗൺസിലർമാരെ ഇൗ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇവ ലഭിച്ച ശേഷം കാര്യങ്ങൾ പഠിച്ച് നിലപാട് സ്വീകരിക്കുമെന്നും നഗരസഭ ഒന്നാം ഡിവിഷനിലെ കൗൺസിലർ കെ.വി.
ജുബൈർ പറഞ്ഞു.
പ്രിയദർശിനി എസ്റ്റേറ്റിന്റെ െഗയ്റ്റ് മുതൽ ജെസിയിലെ താഴെ അമ്പലം വഴി തിരുനെല്ലി പഞ്ചായത്ത് അതിർത്തി വരെ വരുന്ന പ്രദേശങ്ങളാണ് ഇപ്പോൾ പദ്ധതിയിൽ വരുമെന്ന് പറയുന്നത്. പിലാക്കാവ് ടൗണിന്റെ ഒരു ഭാഗവും പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് ആശങ്ക.
500ൽ ഏറെ കുടുംബങ്ങളെ ഇത് ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ആദ്യഘട്ടത്തിൽ മണിയങ്കോടുള്ള 7 കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് വർഷങ്ങളായി കുടുംബമായി കഴിയുന്നവരെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക വ്യാപകമായി ഉയർന്നിട്ടുണ്ട്.
പുനരധിവാസ പദ്ധതിക്ക് കിഫ്ബി ഫണ്ട്
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണു പുനരധിവാസ പദ്ധതി.
ഒരു കുടുംബത്തിന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഭാര്യയ്ക്കും ഭർത്താവിനും ചേർന്ന് ഒരു യൂണിറ്റ്, പ്രായപൂർത്തിയായ മക്കൾക്ക് ഓരോ യൂണിറ്റ് എന്ന രീതിയിലാണ് പരിഗണിക്കുക. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ വീതം നൽകും.
താമസം ഇല്ലാത്തവരുടെ സ്ഥലം ഒരു യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപ വീതം നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

