കോതമംഗലം ∙ നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളജും പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഐബിഎം ക്യൂ 2 ഡിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതുപ്രകാരം എംബിറ്റ്സിലെ വിദ്യാർഥികൾക്ക് ഐബിഎം ക്യൂ2ഡിയിൽ എഐ, സൈബർ സെക്യൂരിറ്റി, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കുകയും ഇതുവഴി മികച്ച തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമാകുകയും ചെയ്യും.
കേരളത്തിൽ ഐബിഎമ്മുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എംബിറ്റ്സ്.
എംബിറ്റ്സ് കോളജിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജും ഐബിഎം ക്യൂ2ഡി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗോപിക എസ്.
നായരും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചടങ്ങിൽ കോളജ് ചെയർമാൻ മാത്യൂ കുന്നശ്ശേരി, ട്രഷറർ ബിനു കെ.
വർഗീസ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, പോളിടെക്നിക് പ്രിൻസിപ്പൽ പ്രഫ.
പോൾസൺ പീറ്റർ, ഐബിഎം ക്യൂ 2 ഡി സ്റ്റേറ്റ് കോഓർഡിനേറ്റർ നിതിൻ നവദത്ത്, ഐബിഎം ക്യൂ 2 ഡി ജില്ലാ കോഓർഡിനേറ്റർ അഖിൽ രത്നകുമാർ, കോളജ് പ്ലേസ്മെന്റ് ഓഫിസർ ജെന്റി ജോയി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

