തിരുവനന്തപുരം ∙ വീടിനുള്ളിൽ വഴുതി വീണു തലയ്ക്ക് ഗുരുതര പരുക്കേറ്റ വീട്ടമ്മ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഒന്നര മാസത്തിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീകണ്ഠേശ്വരം കിഴക്കേനട
ലക്ഷ്മി വിഹാറിൽ എസ്.പി.രാമചന്ദ്രന്റെ ഭാര്യ ആർ.അനിത (55) ആണ് സഹായം അഭ്യർഥിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 19 നാണ് വീട്ടിൽ, ടൈൽസിൽ തെന്നി വീണ് അനിതയ്ക്ക് പരുക്കേറ്റത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചയുടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതിനു ശേഷം ഒരു ശസ്ത്രക്രിയ കൂടി നടത്തി.
ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
അണുബാധ ഉണ്ടായതിനാൽ ദീർഘകാലം ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സ്വകാര്യ സ്ഥാപനത്തിലാണ് രാമചന്ദ്രന് ജോലി.
മറ്റ് വരുമാന മാർഗങ്ങളൊന്നും ഇല്ല. ഏക മകനും ചെറിയ ജോലിയാണുള്ളത്.
കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും അനിതയുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇതുവരെ വലിയൊരു തുകയാണ് ചികിത്സയ്ക്കായി ചെലവായത്.
തീവ്രപരിചരണ വിഭാഗത്തിലെ പരിചരണം, വെന്റിലേറ്റർ സഹായം, മരുന്നുകൾ എന്നിവയ്ക്കായി ഇനിയും നല്ലൊരു തുക ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
അനിതയുടെ ചികിത്സാർഥം ഭർത്താവ് എസ്.പി.രാമചന്ദ്രന്റെ പേരിൽ എസ്ബിഐ കൈതമുക്ക് ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നിട്ടുണ്ട്. എസ്.പി.രാമചന്ദ്രന്റെ പേരിൽ യുപിഐ അക്കൗണ്ടുമുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
എസ്ബിഐ, കൈതമുക്ക് ശാഖ
അക്കൗണ്ട് നമ്പർ: 67054138075
ഐഎഫ്എസ്സി: SBIN0070338
യുപിഐ അക്കൗണ്ട് നമ്പർ: 9447010978
ഫോൺ: 9447010978
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

