ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സർവ കക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ബുധൻ വൈകിട്ടു ചേർന്ന ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം ചെയർമാനായി നെന്മേനി പഞ്ചായത്തു പ്രസിഡന്റ് ഗംഗാധരൻ ആത്താറിനെയും കൺവീനറായി പഞ്ചായത്ത് അംഗം എബി ജോസഫിനെയും തിരഞ്ഞെടുത്തു.
യോഗത്തിൽ പങ്കെടുത്ത ജില്ല പഞ്ചായത്ത് അംഗം ജിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ രാജു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് താളൂർ, വി. മോഹനൻ, മൊയ്തീൻ കരടിപ്പാറ എന്നിവരാണു രക്ഷാധികാരികൾ.
17ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സമരപരിപാടി ആസൂത്രണം ചെയ്യും. ജിനേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി വഴി വിശദ വിവരങ്ങൾ അറിയുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും മരണപ്പെട്ടവരുടെ മകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ജിനീഷിന്റെ ബിസിനസ് പങ്കാളിക്കും നോട്ടിസ്
ജിനേഷിന്റെ ഇംഗ്ലിഷ് മരുന്നു കമ്പനിയിൽ ബിസിനസ് പങ്കാളിയായിരുന്ന യുവാവിനും സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നോട്ടിസ് വന്നതായി വിവരം.
40 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് വിവരം. ഇരുവരും ചേർന്ന നടത്തിയ സ്ഥാപനത്തിനാണു ജിനേഷ് മുൻകയ്യെടുത്ത് ബീനാച്ചി സ്വദേശികളിൽ നിന്ന് 20 ലക്ഷം രൂപയും പാർട്ണറായ യുവാവ് മുൻകയ്യെടുത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 25 ലക്ഷത്തോളം രൂപയും കടമെടുത്തതെന്നാണ് അറിവ്.
തിരിച്ചടവ് ഇരുവരും ചേർന്ന് കൃത്യമായി അടച്ചിരുന്നതാണെന്നും ലക്ഷങ്ങൾ തിരിച്ചടച്ചിട്ടുണ്ടെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

