യുവമിഥുനങ്ങൾ സ്വന്തം വീട്ടിൽചെയ്യുന്ന ഒരു മികച്ച ബിസിനസാണ്. നഷ്ടംവരാനുള്ള സാധ്യതകൾ വളരെ കുറവ്.
മാത്രമല്ല, ചെറിയ തുകകൊണ്ട് ആരംഭിക്കാനും കഴിയും. കായംകുളത്തിനടുത്തു പള്ളിക്കൽ നടുവിലെ മുറിയിൽ സൂര്യയും ഭർത്താവ് അഭിലാഷും ചേർന്നാണ് റെഡ് സ്റ്റാർ പോൾട്രി ഫാം നടത്തുന്നു.
എന്താണ് ബിസിനസ്?
കോഴിവളർത്തലുമായി ബന്ധപ്പെട്ട് രണ്ടുതരം ബിസിനസാണ് ഈ കുടുംബം ചെയ്യുന്നത്.
1.
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് പരിപാലിച്ച് 2 മാസം പ്രായമാകുമ്പോൾ വിൽക്കുന്നു. 2. മുട്ടവിൽപനയാണ് രണ്ടാമത്തെ ബിസിനസ്.
സ്വന്തം ഫാമിലെ കോഴിക്കുഞ്ഞുങ്ങളെ നാലുനാലര മാസം വളർത്തിയാൽ അവ മുട്ടയിട്ടുതുടങ്ങും. ഒരു സമയത്ത് 500 വരെ കോഴിക്കുഞ്ഞുങ്ങളെയാണ് മുട്ടയ്ക്കായി വളർത്തുന്നത്.
ഈ രണ്ടുതരത്തിലുള്ള വളർത്തലിനായി പ്രത്യേകം ഷെഡുകളും തയാറാക്കിയിട്ടുണ്ട്.
നാലര വർഷംമുൻപ് 75 ഗ്രാമശ്രീ/കൈരളി കോഴിക്കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടായിരുന്നു തുടക്കം. പക്ഷേ, പൂവൻകോഴികൾ കൂടുതലായതിനാൽ അതുമായി മുന്നോട്ടുപോയില്ല.
അപ്പോഴാണ് BV3-8 ഇനത്തിൽപ്പെട്ട കോഴികളുടെ മുട്ടയ്ക്കും മുട്ടക്കോഴിക്കുഞ്ഞുങ്ങൾക്കും ധാരാളം ആവശ്യക്കാരുണ്ട് എന്നു മനസ്സിലാക്കിയതും അതിലേക്കു തിരിഞ്ഞതും.
ജീവിക്കാൻ ആവശ്യമായ ഒരു വരുമാനം ഉണ്ടാക്കാനാകുന്നുണ്ട്.
വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രത്യേക ഷെഡിലാണ് കോഴിവളർത്തൽ എന്നതിനാൽ കുടുംബത്തിന്റെ സജീവ ശ്രദ്ധ എപ്പോഴും ഉണ്ടാകുമെന്നതും ഗുണമാണ്.
നിക്ഷേപിച്ചത് 4 ലക്ഷം
4 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഫാമിനായി നടത്തേണ്ടിവന്നത്. പക്ഷേ, 4 ലക്ഷം രൂപയുടെ പ്രോജക്ട് ഒരു ലക്ഷം രൂപയുടെ ബാങ്കുബാധ്യതയിൽ ആരംഭിക്കാൻ കഴിഞ്ഞു എന്നതു വലിയ നേട്ടമായി.
ബ്ലോക്കു പഞ്ചായത്തിലെ വ്യവസായ വികസന ഓഫിസറായ ശ്രീജയുടെ മാർഗനിർദേശമാണ് അതിനു സഹായിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ വായ്പ ലഭിച്ചു.
ഇതിൽ 75% തുകയും 3 ലക്ഷം രൂപ സബ്സിഡിയായും ലഭിച്ചു.
45നു വാങ്ങും 190നു വിൽക്കും
കോഴിക്കുഞ്ഞുങ്ങളെ KEPCO(കേരള സംസ്ഥാന പോൾട്രി ഡവലപ്മെന്റ് കോർപറേഷൻ)യുടെ മാള യൂണിറ്റിൽ നിന്നാണ് വാങ്ങുന്നത്. അവർ കുഞ്ഞുങ്ങളെ വീട്ടിൽ നേരിട്ട് ഇറക്കിത്തരും.
45 രൂപവച്ച് ആവശ്യംപോലെ കുഞ്ഞുങ്ങളെത്തരും, ക്രെഡിറ്റ് ലഭിക്കില്ല എന്നു മാത്രം.
ഈ കുഞ്ഞുങ്ങൾക്കു കൃത്യമായ തീറ്റയും മരുന്നും നൽകി വളർത്തും. രണ്ടു മാസം കഴിയുമ്പോൾ 190 രൂപനിരക്കിൽ വിൽക്കും.
വാങ്ങുന്നവർ രണ്ടു മാസംകൂടി വളർത്തിയാൽ മുട്ട കിട്ടിത്തുടങ്ങും.
കൃത്യമായ തീറ്റയും പരിചരണവും നൽകിയാൽ 80% കോഴികളും മുട്ടയിടും. 2 വർഷം തുടർച്ചയായി മുട്ട
ലഭിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് മുട്ടയിൽ കുറവു വരാം.
മഴക്കാലത്തും മുട്ട കുറയും എന്നാണ് അനുഭവത്തിൽനിന്നു സൂര്യ പറയുന്നത്.
രണ്ടു രണ്ടരവർഷം കഴിഞ്ഞാൽ ഇറച്ചിക്കു വിൽക്കാം. നാടൻകോഴിയുടെ ഉയർന്ന വിലയും ലഭിക്കും.
ഡിമാൻഡ് നാടൻ മുട്ടയ്ക്ക്
ബ്രൗൺനിറത്തിലുള്ള കോഴിമുട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
സ്ഥിരമായി നൽകുന്ന ഷോപ്പുകളുണ്ട്. 500 കോഴികളിൽനിന്നു ശരാശരി 350–400 മുട്ടകൾ പ്രതിദിനം വിൽക്കാൻ കിട്ടും.
ആരോഗ്യം കുറഞ്ഞ കോഴിക്കുഞ്ഞുങ്ങളെ വിൽക്കാറില്ല. അവയ്ക്കു പ്രത്യേക പരിചരണം നൽകി ഫാമിൽ വളർത്തുന്നു അവയിൽനിന്നും കൃത്യമായി മുട്ട
ലഭിക്കുന്നതായാണ് ഇവരുടെ അനുഭവം.
ഒരു മുട്ട 8 രൂപ വിലയ്ക്കാണ് വിൽക്കുന്നത്.
സമീപപ്രദേശത്തുനിന്നും ധാരാളം േപർ മുട്ട വാങ്ങാൻ എത്തുന്നുണ്ട്.
ഇങ്ങനെ വിൽക്കുന്നതാണ് സൗകര്യം. പണം അപ്പോൾത്തന്നെ ലഭിക്കും.
ഏതാനും ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇപ്പോൾ വിൽപനയുണ്ട്. ബ്രൗൺ നിറത്തിലുള്ള നാടൻമുട്ടയ്ക്ക് ആവശ്യക്കാർ ധാരാളമുണ്ട്.
അതിനാൽ വിൽപന ഇതുവരെ പ്രശ്നമായിട്ടില്ല. എത്രയുണ്ടായാലും വിൽക്കാനാകുന്ന സ്ഥിതിയുണ്ട്.
ഫാമിൽ സൂര്യയും അഭിലാഷും അല്ലാതെ വേറേ ജോലിക്കാർ ഇല്ല. 3–4 ലക്ഷം രൂപയുടെ മാസവിൽപനയുണ്ട്.
30%വരെ അറ്റാദായം ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
അനുകൂലം
∙ മത്സരം കുറവാണ്. ബ്രൗൺനിറത്തിലുള്ള മുട്ടയ്ക്ക് വലിയ ഡിമാൻഡ് ഉണ്ട്.
∙ BV3-8 ഇനത്തിൽപ്പെട്ട കോഴികൾക്ക് രോഗപ്രതിരോധശക്തി കൂടുതലാണ്.
80% കോഴികളും പ്രതിദിനം മുട്ടതരുന്നു. ∙ KEPCOയിൽനിന്ന് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കുന്നു.
പൂവൻകുഞ്ഞുങ്ങൾ ഉണ്ടാവാറില്ല. ∙ ചെറിയ ചിലവിൽ മുട്ടഫാമുകൾ തുടങ്ങാം.
തീരെ കുറഞ്ഞ ക്രെഡിറ്റ് വിൽപന.
തീറ്റയുടെ തുടർച്ചയായ വിലവർധനവാണ് ഒരു പ്രധാന പ്രശ്നം. 1,300 രൂപയുടെ 5 കിലോ തീറ്റയ്ക്ക് ഒറ്റദിവസംകൊണ്ടു 200 രൂപ കൂടി.
വളർത്താനുള്ള സ്ഥലത്തിന്റെ ലഭ്യതയും ജോലി സാഹചര്യവും പ്രതികൂല ഘടകങ്ങളാണ്.
ലക്ഷ്യം വിൽപ്പന ഇരട്ടിയാക്കൽ
1,000 മുട്ടക്കോഴികളെ വളർത്താനും കുഞ്ഞുങ്ങളുടെ വിൽപന ഇരട്ടിയാക്കാനുമാണ് അടുത്ത പ്ലാൻ. സ്ഥലപരിമിതിയാണ് പ്രശ്നം.
അതു പരിഹരിക്കാനുള്ള ശ്രമം നടത്തിവരുന്നു. ഏതായാലും ഈ രംഗത്തെ അവസരങ്ങൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം.
വിലാസം:
സൂര & അഭിലാഷ് M/s Redstar Paultry Farm പള്ളിക്കൽ –നടുവിലെ മുറി കായംകുളം പി.ഒ.
– 690503
പുതുസംരംഭകർക്ക്
മുട്ടക്കോഴി വളർത്തൽ ലാഭകരമല്ല എന്നാണ് പൊതുവേയുള്ള വിശ്വാസം എങ്കിലും ഏറെ സാധ്യതകളുള്ള മേഖലയാണ് ഇത് എന്ന് സ്വന്തം അനുഭവത്തിലൂടെ ഞങ്ങൾ മനസ്സിലാക്കിയതാണ്. വിപണി പരിമിതികൾ ഇല്ല.
എല്ലായിടത്തും എപ്പോഴും വിൽക്കാം. കേരളത്തിൽ ഇത്തരം ഫാമുകൾ തീരെ കുറവാണ്.
ഒരു ലക്ഷം രൂപയ്ക്ക് 500 കുഞ്ഞുങ്ങളുടെ ഫാം തുടങ്ങാം, 300 ചതുരശ്ര അടി ഷെഡുകൂടി കണ്ടെത്തിയാൽ മതി. വീട്ടമ്മമാർക്കും നന്നായി ശോഭിക്കാം.
2 ലക്ഷം രൂപ മാസക്കച്ചവടം നേടിയാൽ 60,000 രൂപവരെ ലാഭം കിട്ടും• ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: (മലയാള മനോരമ സമ്പാദ്യം മാഗസിൻ 2026 ജനുവരി ലക്കത്തിൽ നിന്ന്) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

