കോതമംഗലം ∙ വനത്തിൽ നിറങ്ങളുടെ വിസ്മയം തീർത്ത് മഴവിൽ മരം. കോതമംഗലത്തിന് സമീപം കോട്ടപ്പാറ വനത്തിലാണ് യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റ ഇനത്തിൽപെട്ട
ഈ അപൂർവ മരം നിറങ്ങൾ വാരി വിതറി നിൽക്കുന്നത്. പെയ്ന്റ് ചെയ്ത ഒരു ചിത്രമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ ബ്രസീലിൽ നിന്ന് കൊണ്ടുവന്ന് സംരക്ഷിച്ചു വരുന്ന മരമാണിത്.
പെയ്ന്റ് ചെയ്തതു പോലെ നിറങ്ങൾ മാറിമാറി തിളങ്ങുന്ന ഈ മഴവിൽ മരം നേരിൽ കാണണമെങ്കിൽ വനം വകുപ്പിന്റെ അനുമതി വേണം.
മരത്തിന് ഏകദേശം 30 വർഷത്തെ പഴക്കമുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഈ മരം കൂടുതൽ മനോഹരമാകുന്നത്.
മഞ്ഞുകാലത്ത് പഴയ തൊലി പൊഴിയുകയും പുതിയ തൊലി പുറത്തുവരികയും ചെയ്യുമ്പോഴാണ് വിവിധ വർണങ്ങൾ തടിയിൽ വിരിയുന്നത്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ് ഈ അപൂർവ മരം സമ്മാനിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

