ഇടമൺ ∙ ഉന്നത നിലവാരത്തിൽ ശബരിമല പാത പുനരുദ്ധരിച്ചിട്ടും അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ ഇടിതാങ്ങി സ്ഥാപിക്കാത്തതു കെണിയായി.
തുടരെ അപകടം. മുക്കട-ഇടമൺ-അത്തിക്കയം പാതയിലെ സ്ഥിതിയാണിത്.
വാകത്താനം താബോർ മാർത്തോമ്മാ പള്ളിക്കു സമീപം കൊടുംവളവിലാണ് ജീപ്പ് മറിഞ്ഞത്. ആർക്കും പരുക്കില്ല.
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനു വശം കൊടുത്തപ്പോൾ വളവിൽ നിന്ന് ജീപ്പ് സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.
‘എസ്’ ആകൃതിയുള്ള വളവാണിത്. ഇതിന്റെ ഇരുവശങ്ങളിലും ഇടിതാങ്ങികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളവിന്റെ മധ്യത്തിൽ സുരക്ഷാ സംവിധാനമില്ല.
വളവിൽ ഇടിതാങ്ങി സ്ഥാപിക്കണമെന്ന് പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ പറഞ്ഞു. അടിയന്തര നടപടിയുണ്ടാവണമെന്ന് റോയി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

