നാദാപുരം ∙ രണ്ടു ദിവസമായി പെയ്യുന്ന മഴ മൂലം റോഡിലെ കുഴികളിൽ വെള്ളക്കെട്ട്. ചിയ്യൂർ വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നു വിവിധ പ്രദേശങ്ങളിലേക്ക് ഭൂഗർഭ കേബിളിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടയിലാണ് മഴ.
വെട്ടിയ കുഴികളിലും നികത്തിയ കുഴികളിലും വെള്ളം നിറഞ്ഞു വാഹനങ്ങൾ അപകടത്തിൽ പെട്ടു.കല്ലാച്ചി ആവോലം ടിപ്പുസുൽത്താൻ റോഡിൽ ചാമക്കാലിൽ മുക്കിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച കോൺക്രീറ്റ് ഭിത്തി വാഹനം കയറി പൊട്ടിയതോടെ ഇവിടെ വൻ അപകട സാധ്യതയായി.
മുൻപ്, റേഷൻ കട
പ്രവർത്തിച്ച കെട്ടിടത്തിനു സമീപം ഭാരത് ഗ്യാസ് ഏജൻസി പരിസരത്ത് വൈദ്യുതി കേബിളിട്ട കുഴിയിൽ നിന്ന് മണ്ണു നീങ്ങിപ്പോയതോടെ കാർ ഈ കുഴിയിൽ താഴ്ന്നു.
ഇവിടെ അപകടരമായ രീതിയിൽ മരക്കൊമ്പുകൾ പൊട്ടി വീഴാൻ പരുവത്തിൽ നിൽക്കുന്ന കാര്യം പരിസരവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
കല്ലാച്ചി എംഎൽപി സ്കൂൾ പരിസരത്തടക്കം അപകടകരമായ രീതിയിലാണ് കേബിൾ കുഴികളുള്ളത്. വിവിധ ഭാഗങ്ങളിൽ ഇന്നലെയും വൈദ്യുതി കേബിളിടുന്ന പണി പുരോഗമിക്കുന്നതിനിടയിലാണ് മഴ പെയ്തത്.
വിവിധ ഭാഗങ്ങളിലെ റോഡ് നവീകരണ പ്രവൃത്തികളെയും മറ്റു നിർമാണ ജോലികളെയും മഴ ബാധിച്ചു. മഴയിൽ സംഭവിച്ച വൈദ്യുത തകരാറുകൾ നേരെയാക്കാനുള്ള ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

