നടുവണ്ണൂർ ∙ ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ കടന്നു പോകുന്ന കോട്ടൂർ പഞ്ചായത്തിലെ പാടശേഖരങ്ങൾ പുനഃസ്ഥാപിക്കാത്തത് കർഷകർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. പൈപ്ലൈൻ കടന്നു പോകുന്നതിന്റെ ഇരു ഭാഗത്തുമായി പത്ത് മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുത്തിരുന്നത്.
പൈപ്പ് സ്ഥാപിക്കാൻ വലിയ യന്ത്രങ്ങൾ കടന്നു പോയ ഭാഗത്ത് വയലിൽ വലിയ കുഴികളാണ്.വയൽ വരമ്പുകൾ നശിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് ഇത് കൃത്യമായി അളന്നു തിട്ടപ്പെടുത്തി കൊടുത്തിട്ടില്ല.
ഇതുമൂലം കൃഷിയിറക്കാൻ കഴിയാതെ നൂറുകണക്കിനു നെൽവയലുകൾ കാടുപിടിച്ചു നശിക്കുകയാണ്.
പൈപ്ലൈൻ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഉടൻ കർഷകർക്ക് കൃഷിയിറക്കാൻ പാകത്തിൽ ഭൂമി പൂർവസ്ഥിതിയിലാക്കുന്നതിനു നടപടി ഉണ്ടാകുമെന്ന് ഗെയ്ൽ അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപമുണ്ട്.പാടശേഖരത്തിൽ മഴക്കാലത്ത് വെള്ളം നിയന്ത്രിച്ചിരുന്ന വരമ്പുകൾ ഇല്ലാതായതോടെ സമീപ പ്രദേശങ്ങളിലും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. പദ്ധതി പ്രദേശത്ത് രൂപപ്പെട്ട
വലിയ കാടുകൾ കാട്ടുമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ്. വയലിൽ കന്നുകാലികളെ മേയ്ക്കാനും പുല്ല് ശേഖരിക്കാനും കർഷകർ ഭയക്കുകയാണ്.
ഗെയ്ൽ പൈപ്ലൈൻ കടന്നു പോകുന്ന പ്രദേശത്തെ കൃഷിഭൂമി വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ കാടു നീക്കം ചെയ്യാനും ഭൂമി അളന്ന് തിട്ടപ്പെടുത്തി വരമ്പുകൾ നിർമിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷത വഹിച്ചു.
കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത, നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, പി. മുരളീധരൻ നമ്പൂതിരി, പി.പി.ശ്രീധരൻ, ഉണ്ണി നായർ അച്യുത് വിഹാർ, സി.എച്ച്.സുരേന്ദ്രൻ, ഷാജു കാരക്കട, എ.പി.ഷാജി, ടി.കെ.ചന്ദ്രൻ, സതീഷ് കന്നൂർ, ഐപ്പ് വടക്കേത്തടം, കെ.കെ.അബൂബക്കർ, അൻവർ പൂനത്ത്, വി.പീതാംബരൻ, മനോജ് അഴകത്ത് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

