തൃശൂർ∙ യുവകലയുടെ വിസ്മയക്കാഴ്ചകളിലേക്കുണർന്ന് സാംസ്കാരിക നഗരി. തേക്കിൻകാട് മൈതാനത്ത് കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ സമന്വയം അരങ്ങുണർത്തിയ വേദിയിൽ അറുപത്തിനാലാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചു. കലാകാരൻമാരുടെ മതം കലയാണെന്നും മതത്തിന്റെ കണ്ണിലൂടെ കലാകാരൻമാരെ വേർതിരിച്ചു കാണുന്നവർക്കെതിരെ കേരളം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിന്റെ പൂരപ്പെരുമയും കേരളീയകലയുടെ പ്രൗഢിയും വാക്കുകളിലും ദൃശ്യങ്ങളിലും സമന്വയിപ്പിച്ച സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകളുടെ തുടക്കം.
ബി.കെ.ഹരിനാരായണൻ രചിച്ചു മണികണ്ഠൻ അയ്യപ്പ സംഗീതം പകർന്ന സ്വാഗതഗാനത്തിനു കലാമണ്ഡലത്തിലെ വിദ്യാർഥികളാണു നൃത്താവിഷ്കാരം ഒരുക്കിയത്.
തുടർന്നു പാലക്കാട് പൊറ്റശേരി ജിഎച്ച്എസ്എസിലെ വിദ്യാർഥികൾ ഒരുക്കിയ തീം സോങ് അരങ്ങേറി. കലോത്സവത്തിൽ വിജയങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോൾ ഒഴുക്കേണ്ടത് ആനന്ദാശ്രുക്കളാകണമെന്നും, സങ്കടത്തിന്റെ കണ്ണീരാകരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. നടി റിയ ഷിബു മുഖ്യാതിഥിയായി.
മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പളളി, എംപിമാരായ കെ.രാധാകൃഷ്ണൻ,
ബെന്നി ബഹനാൻ, മേയർ നിജി ജസ്റ്റിൻ, എംഎൽഎമാരായ പി.ബാലചന്ദ്രൻ, എ.സി.മൊയ്തീൻ, യു.ആർ.പ്രദീപ്, കെ.കെ.രാമചന്ദ്രൻ, സനീഷ്കുമാർ ജോസഫ്, ഇ.ടി.ടെയ്സൺ, എൻ.കെ.അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, വി.ആർ.സുനിൽകുമാർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, ഐ.എം.വിജയൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, കേരള ലളിതകലാ അക്കാദമി ചെയർപഴ്സൻ മുരളി ചീരോത്ത്, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, വിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി, വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, അഡീഷനൽ ഡയറക്ടർ ആർ.എസ്.ഷിബു, ഡപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

