പെരുവ ∙ കൃഷിയിടത്തിലെ കിണറ്റിൽ മാലിന്യം തള്ളിയതായി പരാതി. മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം – വെള്ളൂർ റോഡിൽ ഒന്നാം വാർഡിൽ കർഷകനായ ദീപു, ഏത്തവാഴ കൃഷിക്കായി പിറവം സ്വദേശിയിൽ നിന്ന് പാട്ടത്തിനെടുത്ത മൂന്നേക്കർ കൃഷിയിടത്തിലെ കിണറിലാണ് മാലിന്യം തള്ളിയത്.
രാവിലെ രൂക്ഷമായ ദുർഗന്ധം ഉണ്ടായതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ ഹോട്ടൽ മാലിന്യം അടക്കമുള്ളവ തള്ളിയതായി കാണുന്നത്. പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യത്തിനു മുകളിൽ മണ്ണെണ്ണ പോലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ട്.
കിണറ്റിൽനിന്നു ലഭിച്ച കവറിൽ തലയോലപ്പറമ്പിലെ ഒരു ബാങ്കിന്റെയും ഫുഡ് സെന്ററിലെയും സൂപ്പർ മാർക്കറ്റിലെയും ബില്ലുകൾ കിട്ടി.
പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ്, വൈസ് പ്രസിഡന്റ് ജെഫി ജോസഫ്, പഞ്ചായത്തംഗം ജിത്തു കരിമാടം, പോൾസൺ ആനക്കുഴി നിരപ്പേൽ എന്നിവർ പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചു സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

