തിരുവനന്തപുരം ∙ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന് ആരോപിച്ച് ലോക്ഭവനു മുന്നിൽ കെപിസിസി നടത്തിയ രാപകൽ സമരം സമാപിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഈമാസം 30ന് തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കുമെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരായ മൂന്നാംഘട്ട സമരമായിരിക്കുമിത്.
പദ്ധതി പുനഃസ്ഥാപിക്കുംവരെ സമരം തുടരും. അമ്മമാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനാണു യുപിഎ സർക്കാർ തൊഴിലുറപ്പു പദ്ധതി ആവിഷ്കരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറിലേറെ നിയമസഭാ സീറ്റിലാണു യുഡിഎഫ് ലീഡ് ചെയ്തത്. എന്നാൽ 110 സീറ്റിൽ ജയിക്കുമെന്നാണു മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
യുഡിഎഫാണ് അത്രയും സീറ്റ് കരസ്ഥമാക്കാൻ പോകുന്നത്. കേന്ദ്രത്തിന്റെയും പിണറായി സർക്കാരിന്റെയും ജനവിരുദ്ധ പരിപാടികളെ തുറന്ന് എതിർക്കുന്ന പാർട്ടി കോൺഗ്രസാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പാർലമെന്റിനകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
പുതിയ ബിൽ പിൻവലിക്കുന്നതു വരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും കെ.സി പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ അധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് നേതാക്കൾക്കു പുറമേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.
കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരുമടക്കമുള്ള നേതാക്കൾ ചൊവ്വാഴ്ച രാത്രി സമരപ്പന്തലിലാണ് ഉറങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

