മോഹിനി; പഞ്ചവാദ്യ
വേദിയിൽ
വണ്ടറടിപ്പിച്ച്
ഇലത്താളവുമായി
മോഹിനിയാട്ടക്കാരി
ശരിക്കും വേറൊരു ‘യൂണിവേഴ്സി’ൽ എത്തിയതു പോലെയായിരുന്നു എസ്. അമേയയുടെ അവസ്ഥ.
എച്ച്എസ് പഞ്ചവാദ്യത്തിൽ മത്സരിച്ച ടീമിൽ അമേയ മാത്രം മോഹിനിയാട്ട വേഷത്തിൽ!
ഈ കൗതുകം കണ്ടു കാഴ്ചക്കാർ വിസ്മയിച്ചു. വാദ്യവേദിയിൽ ഒരിക്കലും കാണാനിടയില്ലാത്ത കോസ്റ്റ്യൂമിൽ എത്താൻ ഇടയായ സാഹചര്യം കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിലെ വിദ്യാർഥിനിയായ അമേയ പങ്കുവയ്ക്കുന്നു: ‘മോഹിനിയാട്ടമായിരുന്നു എന്റെ ആദ്യത്തെ മത്സരയിനം.
ഉദ്ഘാടന സമ്മേളനം കഴിഞ്ഞു മത്സരം തുടങ്ങാൻ വൈകി. എന്റെ മത്സരം കഴിഞ്ഞയുടൻ അച്ഛൻ സുനീഷിനും അമ്മ അനുപമയ്ക്കുമൊപ്പം ഓട്ടോറിക്ഷയിൽ കയറി, പഞ്ചവാദ്യ മത്സരവേദിയായ സേക്രട് ഹാർട്ട് സ്കൂളിലേക്കു പായേണ്ടിവന്നു.
മോഹിനിയാട്ട വേഷം മാറ്റാൻ പോലും സമയം കിട്ടിയില്ല.
നേരെ വന്നു സ്റ്റേജിലേക്കു കയറി ഇലത്താളം കയ്യിലെടുത്തു.’ ഇന്നു കുച്ചിപ്പുഡിയിലും അമേയ മത്സരിക്കും. കലാമണ്ഡലം ലീലാമണിയും കലാക്ഷേത്ര അമൽനാഥുമാണു ഗുരുക്കന്മാർ.
അശ്വനി നമ്പ്യാർ കുച്ചിപ്പുഡി ഗുരു.
ഗന്ധർവപാഠം; യേശുദാസ്
ഓൺലൈനായി
പാട്ടു പഠിപ്പിച്ച
വിദ്യാർഥിക്ക്
ലളിതഗാനത്തിൽ
നേട്ടം
ആരാണു നിങ്ങളുടെ ഗുരുനാഥൻ എന്നാരെങ്കിലും ചോദിച്ചാൽ ബദ്രി വിശ്വനാഥ് പറയും; കെ.ജെ. യേശുദാസ്!
ചോദിച്ചയാൾക്കു ‘കിളിപാറാൻ’ സാധ്യതയുള്ള ഉത്തരം ആണതെങ്കിലും സംഗതി സത്യമാണ്. ഗായകൻ യേശുദാസിൽ നിന്നു നേരിട്ടു പാട്ടു പഠിച്ചയാളാണു കാസർകോട് നീലേശ്വരം രാജാസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി ബദ്രി വിശ്വനാഥ്.
2 വർഷം മുൻപ് യേശുദാസ് സ്ഥാപിച്ച ഓൺലൈൻ സംഗീത പഠന പ്ലാറ്റ്ഫോം ആയ യേശുദാസ് അക്കാദമിയിൽ അദ്ദേഹം ആദ്യമായി സ്വരങ്ങൾ പാടിക്കൊടുത്തതു ബദ്രിക്കായിരുന്നു. ആ ഗുരുത്വവുമായി കലോത്സവത്തിന് എത്തിയ ബദ്രി എച്ച്എസ് വിഭാഗം ലളിതഗാനത്തിൽ എ ഗ്രേഡുമായാണു മടങ്ങുന്നത്. ഒന്നാം ക്ലാസ് മുതൽ പാട്ടുപഠിക്കാൻ തുടങ്ങിയതാണു ബദ്രി.
ഗിറ്റാറും കീബോർഡും കൂടി പഠിച്ചതോടെ സംഗീതത്തിൽ മികച്ച അടിത്തറയായി. സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടാണ് കലോത്സവത്തിൽ പാടിയതും.
ഒരു വർഷം യേശുദാസിനു കീഴിൽ പാട്ടുപഠിച്ചു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ ജേതാവാകുകയും ചെയ്തു.
ബംബർ
ചിരി; അച്ഛൻ
ദുബായിലിരുന്ന്
ഓൺലൈനായി
പഠിപ്പിച്ച മിമിക്രിയുമായി മകന്റെ പ്രകടനം
മിമിക്രി അവതരിപ്പിക്കുന്നതിനു മുൻപും ശേഷവും അക്ഷിതിന്റെ ഫോണിൽ നിന്നു ദുബായിലേക്കു വിഡിയോ കോൾ പതിവാണ്.
മിമിക്രി പഠനമാണ് ആദ്യ വിളിയുടെ ഉദ്ദേശ്യമെങ്കിൽ അവതരണത്തിനു ശേഷമുള്ള ഫലം പങ്കുവയ്ക്കാനാകും രണ്ടാമത്തെ വിളി. വിഡിയോകോളിലൂടെ അക്ഷിതിനെ മിമിക്രി പഠിപ്പിച്ചെടുത്ത അച്ഛൻ അജയ് കുമാറാണു ഫോണിന്റെ മറുതലയ്ക്കൽ.
ഹയർ സെക്കൻഡറി വിഭാഗം മിമിക്രി മത്സരം കഴിഞ്ഞയുടനെ പതിവു പോലെ അക്ഷിത് അച്ഛനെ വിളിച്ചു, എ ഗ്രേഡ് സന്തോഷം പങ്കുവച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിയാണ് എ.
അക്ഷിത്. ചെറുപ്പത്തിൽ മിമിക്രി ചെയ്യുമായിരുന്ന അവനവൻചേരി ‘സാഫല്യ’ത്തിൽ അജയ്കുമാറിന് പല കാരണങ്ങളാൽ വേദിയിലെത്താൻ കഴിഞ്ഞിട്ടില്ല.
വിദേശത്തെത്തിയപ്പോൾ മിമിക്രി അവതരണം വീട്ടുകാർക്കു മുൻപിൽ വിഡിയോ കോളിലൂടെയായി. മക്കളെ രസിപ്പിക്കാൻ കാണിച്ച വിദ്യകൾ അക്ഷിത് കാര്യമായി എടുത്തു.
അച്ഛൻ വിഡിയോകോളിലൂടെ പഠിപ്പിച്ച പാഠങ്ങളുമായി അഞ്ചാം ക്ലാസ് മുതൽ അക്ഷിത് മിമിക്രിയുമായി വേദികളിലെത്തി. കഴിഞ്ഞതവണയും മിമിക്രിയിൽ സംസ്ഥാനതലത്തിൽ എഗ്രേഡ് ലഭിച്ചിരുന്നു.
‘വിൽ’ചെയർ; ആഗ്രഹിച്ച
വേദിയിലേക്ക്
വീൽചെയർ
ഓടിച്ചുകയറ്റി
ഗൗരി
വീൽചെയർ എന്നാൽ ഗൗരിക്ക് ‘വിൽപവർ’ ആണ്.
കാലുകൾക്കും കൈകൾക്കും ജന്മനാ സ്വാധീനമില്ലാത്ത വി.എൽ. ഗൗരി 5 വർഷമായി കലോത്സവ വേദികളിലൂടെ വീൽചെയറിൽ സഞ്ചരിക്കുന്നു.
ഒരു തവണയെങ്കിലും കലോത്സവത്തിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം. സ്കൂൾ പഠന കാലത്തിന്റെ അവസാന വർഷത്തിൽ ഗൗരി ആഗ്രഹം സാധിച്ചു.
ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം പദ്യം ചൊല്ലലിൽ എ ഗ്രേഡും സ്വന്തം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സംസ്കൃതം പദ്യം ചൊല്ലലിനും മറ്റും ആവേശത്തോടെ സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലുമൊക്കെ ഗൗരി പങ്കെടുത്തിരുന്നു. 2024ൽ ജില്ലാതലം വരെ എത്തി.
സംസ്ഥാന തലത്തിലേക്ക് അപ്പീൽ നൽകിയെങ്കിലും മത്സരിക്കാനായില്ല. ഇത്തവണ സംസ്കൃതം പദ്യം ചൊല്ലലിനും തമിഴ് പദ്യം ചൊല്ലലിനും മത്സരിക്കാൻ യോഗ്യത നേടി.
ഗൗരിയുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുകയാണ് അച്ഛൻ വാമനൻ നമ്പൂതിരിയും അമ്മ ലക്ഷ്മിയും സംഗീത അധ്യാപിക ദീപയും. കൊല്ലം കെആർജിപിഎം വിഎച്ച്എസ് ആൻഡ് എച്ച്എസ് ഓടനാവട്ടം സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണു ഗൗരി.
അടിപൊളിമുട്ട്; ക്ഷേത്ര
പൂജാരി പഠിപ്പിച്ച അറബനമുട്ടുമായി എ ഗ്രേഡ് നേടി
വിദ്യാർഥികൾ
ക്ഷേത്ര പൂജാരിയായ ധനേഷ് കുമാറിനു മന്ത്രനാദങ്ങളാണു വഴക്കം.
പക്ഷേ, കട്ടപ്പന ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥികളെ അറബനമുട്ടിന്റെ താളം പഠിപ്പിച്ചു കലോത്സവത്തിനെത്തിച്ചതു ധനേഷ് കുമാർ തന്നെ. മുണ്ടിയെരുമ ദേവഗിരി മഹാദേവി ക്ഷേത്രത്തിലെ പൂജാരിയായ ധനേഷിന്റെ ശിക്ഷണത്തിൽ എച്ച്എസ്എസ് അറബനമുട്ടിൽ പങ്കെടുത്ത ടീമിന് എ ഗ്രേഡ് സ്വന്തം. 11 വർഷങ്ങൾക്കു മുൻപു കല്ലാർ ജിഎച്ച്എസ്എസിൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ സ്കൂളിലെ സീനിയർ ആയിരുന്ന അബു ആണ് ധനേഷിനെയും കൂട്ടുകാരെയും ദഫ്മുട്ടും കോൽക്കളിയും പഠിപ്പിച്ചത്.
തൊട്ടടുത്ത ഗ്രൗണ്ടിൽ ജൂനിയർ വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന അറബനമുട്ടിലാണു ധനേഷിനു കൂടുതൽ താൽപര്യം തോന്നിയത്. എന്നാൽ, രണ്ടു ഗ്രൂപ്പിനങ്ങളിലേ മത്സരിക്കാനാകൂ എന്നതിനാൽ ധനേഷിന് അന്നു മത്സരിക്കാനായില്ല.
വർഷങ്ങൾക്കു ശേഷം അറബനമുട്ടിൽ പരിശീലനം നൽകാൻ തുടങ്ങിയപ്പോൾ ഇടുക്കി ജില്ലയിലെ 3 ടീമുകളെ പഠിപ്പിച്ചു തട്ടിൽ കയറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

